അമ്പലപ്പുഴ പേട്ടസംഘത്തിന്റെ രഥഘോഷയാത്ര കവിയൂർ ക്ഷേത്രത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

കവിയൂര്‍ : അമ്പലപ്പുഴ പേട്ടസംഘത്തിന്റെ രഥഘോഷയാത്ര കവിയൂർ ക്ഷേത്രത്തിലെത്തി. എരുമേലിപ്പേട്ടയ്ക്ക് എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പും വഹിച്ചുള്ള രഥഘോഷയാത്രയെ നിറപറയും നിലവിളക്കുമായാണ് ഭക്തർ വരവേറ്റത്. രണ്ടാംദിനം മുപ്പതിലധികം ക്ഷേത്രങ്ങളിലും യാത്രയ്ക്കു സ്വീകരണമൊരുക്കിയിരുന്നു. രണ്ടാംദിനമായ ചൊവ്വാഴ്ച രാവിലെ തകഴി ധർമശാസ്താക്ഷേത്രത്തിൽനിന്ന് രഥഘോഷയാത്ര പര്യടനമാരംഭിച്ചു. ഉച്ചയ്ക്ക് ആനപ്രമ്പാൽ ധർമശാസ്താക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം വൈകുന്നേരം ചക്കുളത്തുകാവ് ദേവീക്ഷേത്രം, തിരുവല്ല വല്ലഭസ്വാമീക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി. തിരുവല്ല അയ്യപ്പധർമപരീക്ഷിത്തിന്റെ ആസ്ഥാനത്തുനിന്നും ഭക്ഷണവും കഴിച്ച് രാത്രി പതിനൊന്നുമണിയോടെയാണ് സംഘം കവിയൂർ ക്ഷേത്രത്തിലെത്തിയത്.

കേളമംഗലം ധർമശാസ്താക്ഷേത്രം, ചെക്കിടിക്കാട് ശ്രീദേവീക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, തലവടി പനയന്നാർകാവ് ദേവീക്ഷേത്രം, തൃക്കയിൽ ക്ഷേത്രം, നെടുമ്പ്രം പുത്തൻകാവിൽ ദേവീക്ഷേത്രം, പൊടിയാടി അയ്യപ്പക്ഷേത്രം, മണിപ്പുഴ ക്ഷേത്രം, കാവുംഭാഗം തിരു ഏറൻകാവ് ഭഗവതീക്ഷേത്രം, ആനന്ദേശ്വരം ക്ഷേത്രം, മിന്തലക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും സ്വീകരണമൊരുക്കിയിരുന്നു. ഇന്ന് കവിയൂർ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന യാത്ര രാത്രി മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. ശനിയാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...