‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം ; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ ആപ്പ് നേരത്തെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് മറ്റുള്ളവരിൽ നിന്ന് ഹൈഡ് ചെയ്ത് വെക്കാൻ ആഗ്രഹിക്കുന്ന സംഭാഷണങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും.

പാസ്‌വേർഡോ നിങ്ങളുടെ വിരലടയാളവും മുഖവും പോലുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഈ സംഭാഷണങ്ങൾ ലോക്ക് ചെയ്യാം. തിങ്കളാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് വാട്സ്ആപ്പ് ഈ ഫീച്ചർ പ്രഖ്യാപിച്ചത്. ഈ ഫീച്ചറിലൂടെ ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകളെ മറ്റൊരു ഫോൾഡറിലേക്ക് മാറ്റുമെന്ന് മെറ്റാ അവകാശപ്പെടുന്നു. ഈ ചാറ്റുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകളോ അയച്ചയാളുടെ പേരോ സന്ദേശ പ്രിവ്യൂവോ ഒന്നും തന്നെ കാണിക്കില്ല. കൂടാതെ ഈ ചാറ്റുകളിൽ പങ്കിടുന്ന മീഡിയ ഫയലുകളൊന്നും ഫോൺ ഗാലറിയിൽ സ്വയമേ പ്രത്യക്ഷപെടില്ല. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലാണ് ഈ പതിപ്പ് ലഭിക്കുന്നത്. ആഡ്രോയിഡ് പതിപ്പ് 2.23.10.71 അല്ലെങ്കിൽ iOS പതിപ്പ് 2.23.9.77-ൽ ഈ ഫീച്ചർ ലഭ്യമാണ്. ലോക്ക് ചെയ്‌ത ഫോൾഡറിലേക്ക് ഏത് സംഭാഷണവും നീക്കാൻ, ത്രെഡിൽ ടാപ്പുചെയ്‌ത് ചാറ്റ് ലോക്കിൽ ക്ലിക്കുചെയ്താൽ മതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...