ചാറ്റ് ജിപിടിക്ക് അടിതെറ്റി; ഇന്ത്യൻ സിവിൽ സർവീസ് എക്സാമിൽ പരാജയം

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; ഇന്ത്യയുടെ ഏറ്റവും വലിയ മത്സര പരീക്ഷയായ യു‌പി‌എസ്‌സിയുടെ സിവിൽ സർവീസ് പരീക്ഷയിൽ ചാറ്റ് ജിപിടി പരാജയപ്പെട്ടതായി റിപ്പോർട്ടുകൾ. ബംഗളൂരു ആസ്ഥാനമായുള്ള അനലിറ്റിക്സ് ഇന്ത്യ മാഗസിൻ നടത്തിയ പരീക്ഷണത്തിലാണ് ചാറ്റ് ജിപിടിയുടെ തോൽവി. 2022 ലെ ഇന്ത്യൻ സിവിൽ സർവീസ് എക്സാമിന്റെ പ്രിലിമിനറി ചോദ്യ പേപ്പർ ഉപയോഗിച്ചായിരുന്നു പരീക്ഷണം.

കഠിനമായ പരീക്ഷകളും അഭിമുഖങ്ങളും മറികടക്കാനുള്ള ചാറ്റ് ജിപിടിയുടെ കഴിവിനെ ഗവേഷണം ചെയ്യുകയായിരുന്നു അനലിറ്റിക്സ് ഇന്ത്യ മാഗസിൻ. തുടർന്ന്, മുൻ സിവിൽ സർവീസ് ചോദ്യ പേപ്പറിൽ നിന്ന് നൽകിയ 100 ചോദ്യങ്ങൾക്ക് 54 എന്നതിൽ മാത്രമേ ചാറ്റ് ജിപിടിക്ക് ശരിയുത്തരം നല്കാൻ സാധിച്ചുള്ളൂ. 2021 സെപ്റ്റംബർ വരെയുള്ള വിവരങ്ങൾ മാത്രമേ ചാറ്റ് ജിപിടിക്ക് ലഭ്യമാകുകയുള്ളു എന്ന് വസ്തുത നിലനിൽക്കുന്നുണ്ട്. സമകാലികമായ ചോദ്യങ്ങൾക്ക് ചാറ്റ് ജിപിടിക്ക് ഉത്തരം നൽകാൻ സാധിക്കില്ല. എങ്കിൽ പോലും, അങ്ങനെയല്ലാത്ത സാമ്പത്തികം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പോലും ചാറ്റ് ജിപിടി നൽകിയത് തെറ്റായ ഉത്തരങ്ങളായിരുന്നു.

യുപിഎസ്‌സിയുടെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ,യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ വിജയിക്കുന്നതിന് അറിവ് മാത്രമല്ല, വിമർശനാത്മക ചിന്താശേഷിയും പ്രയോജക ബുദ്ധിയും സമയ നിഷ്ഠതയും വേണമെന്നും ചാറ്റ് ജിപിടി മറുപടി നൽകി. ഒപ്പം, പ്രിലിമിനറി പരീക്ഷ പാസാകുമോ ഇല്ലയോ എന്നതിന് കൃത്യമായ ഉത്തരം നൽകാൻ കഴിയില്ല എന്നും കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...