ചാത്തമംഗലം എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിക്ക് റാഗിങ്ങിൽ ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചാത്തമംഗലം എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിക്ക് റാഗിങ്ങിൽ ക്രൂരമർദ്ദനം. ഒന്നാംവർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുമെന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. ഇനിയും നിങ്ങൾ ആ പോസ്റ്റ് മാറ്റിയില്ലെങ്കിൽ നമുക്ക് തിങ്കളാഴ്ച കാണാം, നല്ല വൃത്തിക്ക് കാണാം എന്നായിരുന്നു ഞായറാഴ്ച സീനിയർ വിദ്യാർത്ഥി അയച്ച സന്ദേശത്തിൽ പറയുന്നത്. ഇതിന് പിന്നാലെ ഇരുപതോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ചെന്നാണ് ജൂനിയർ വിദ്യാർത്ഥികൾ പറയുന്നത്. കണ്ടാലറിയുന്ന കുറച്ച് വിദ്യാർത്ഥികൾ ഞങ്ങളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും നിരന്തരം ഭീഷണിയുണ്ടെന്നും കുട്ടികൾ പറയുന്നു.

കോളേജിന് അകത്തുനിന്നെടുത്ത കുട്ടികളുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. ഈ ഫോട്ടോ നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞു. കോളേജിനകത്തെ ഒരു ടെറസിൽ നിന്നെടുത്ത ചിത്രമായിരുന്നു അത്. ഇതിൽ പ്രകോപിതരാകുന്നത് എന്തിനാണെന്ന് അറിയില്ല. നിലവിലെ സീനിയർ വിദ്യാർത്ഥികൾ അവിടെ നിന്ന് ഫോട്ടോയെടുത്തപ്പോൾ മുമ്പ് അവരുടെ സീനിയേഴ്സ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചിരുന്നു എന്നാണ് പറഞ്ഞതെന്നും കുട്ടികൾ പറഞ്ഞു. അതേസമയം, സംഘമായി എത്തിയ സീനിയർ വിദ്യാർത്ഥികൾ പെട്ടെന്ന് ക്ലാസിലേക്ക് കയറി ആക്രമിച്ചെന്നും കീയടക്കം ഉപയോഗിച്ച് കണ്ണിന് താഴെ കുത്തുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....