തട്ടിപ്പ്, ലൈംഗിക ചൂഷണം: രണ്ട് ബ്രഹ്മകുമാരീസ് സന്യാസിനികള്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആഗ്ര:ആശ്രമത്തിനുള്ളില്‍ സാമ്പത്തിക തട്ടിപ്പിനും ലൈംഗിക ചൂഷണത്തിനുമിരയായ രണ്ട് ബ്രഹ്മകുമാരീസ് സന്യാസിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് ആഗ്ര പോലീസ്. 32 വയസുകാരിയായ ശിഖ, 38 വയസുകാരിയായ ഏക്ത എന്നീ സന്ന്യാസിനികളാണ് ആത്മഹത്യ ചെയ്തത്. ഇരുവരും സഹോദരിമാരാണ്. ആഗ്രയിലെ ജാഗ്നര്‍ നഗരത്തിലെ പ്രജാപിത ബ്രഹ്മകുമാരി ആശ്രമത്തിലായിരുന്നു ഇരുവരും താമസിച്ചുവന്നിരുന്നത്. മൗണ്ട് അബുവിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന നീരജ് സിംഗാള്‍, പിതാവ് താരാചന്ദ്ര്, ബ്രഹ്മകുമാരീസിന്റെ ഗ്വാളിയോറിലെ ആശ്രമത്തിലെ അന്തേവാസിയായ പൂനം എന്ന സ്ത്രീ എന്നിവര്‍ക്കെതിരെയാണ് കേസ്. ജാഗ്നറില്‍ ആശ്രമം സ്ഥാപിച്ച പ്രതികള്‍ ആശ്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേര് പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. മുഖ്യപ്രതിയും പിതാവും ആത്മഹത്യ ചെയ്ത സന്ന്യാസിനികളുടെ ബന്ധുക്കളുമാണ്. ആഗ്ര ആശ്രമത്തിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 25 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ആത്മഹത്യ ചെയ്ത സഹോദരിമാര്‍ ആരോപിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...