ചാവക്കാട്: കടപ്പുറം തൊട്ടാപ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ആര്.വി.ഫൈസല്‍ (33), പി.കെ.റിന്‍ഷാദ് (27), പി.കെ.റിയാസ് (33) എന്നിവര്‍ക്കാണ് പരിക്ക്. ഫൈസലിന്റെ പരിക്ക് സാരമുള്ളതാണ്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. നേരത്തെ നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രശ്നവും എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള ഏറ്റുമുട്ടലാണ് നടന്നതെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്.