പഴയ ടി വി നൽകി കബളിപ്പിച്ചു ; തൃശൂർ അശ്വതി ഏജൻസീസ് ഉടമയും ഷാർപ്പ് കമ്പനിയും നഷ്ടപരിഹാരം നല്‍കണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : പഴയ ടി വി നൽകി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ അശ്വതി ഏജൻസീസ് ഉടമയും ഷാർപ്പ് കമ്പനിയും നഷ്ടപരിഹാരം നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. തൃശൂർ കയ്പമംഗലം ബീച്ചിലെ ബലയം പറമ്പിൽ വീട്ടിൽ കൃഷ്ണൻ.ബി.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെയും പൂനെയിലുള്ള കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായതു്. മീൻ വില്പനക്കാരനായ കൃഷ്ണൻ അശ്വതി ഏജൻസീസിൽ നിന്ന് 16,500 രൂപ നൽകിയാണ് കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിന്റെ പുതിയ ടി വി വാങ്ങിയത്. ടി.വി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സ്ക്രീനിൽ വരകൾ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ ടി വി കാണുവാൻ കഴിയാത്ത അവസ്ഥയിലായി. ഇതിനെത്തുടര്‍ന്നാണ് കൃഷ്ണൻ തൃശൂർ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.

കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി വില്പന നടത്തിയ ടി വി പഴയതാണെന്നും തകരാറുകളുള്ളതാണെന്നും കാണിച്ച് റിപ്പോർട്ട് നല്‍കി. എതിർകക്ഷികളുടെ പ്രവൃത്തി അപലപനീയവും അനുചിത ഇടപാടുമാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ടി വി യുടെ വിലയായ 16500 രൂപയും ആയതിന് ഹർജി തീയ്യതി മുതലുള്ള 7% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...