വസ്തു വാങ്ങിനൽകാമെന്ന് വാക്കുനൽകി ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല തോട്ടഭാഗം എസ് ബി ഐയുടെ പിന്നിലെ 10 സെന്റ് വസ്തു വാങ്ങിനൽകാമെന്ന് വാക്കുനൽകി ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. വാഴപ്പള്ളി പാലത്ര പടിഞ്ഞാറ് കുടുവാക്കുളം പ്രഭാകരന്റെ മകൻ സുനിൽ കുമാറി (47)നെയാണ് തിരുവല്ല പോലീസ് ഇന്നലെ വൈകീട്ട് അറസ്റ്റ് ചെയ്തത്. തലവടി സൗത്ത് അട്ടിപ്പറമ്പിൽ ഗീവർഗീസിനാണ് സെന്റിന് 1,80,000 രൂപ വെച്ച് പ്രതി വസ്തു കച്ചവടം ഉറപ്പിച്ചത്. തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 15 ന് ഇദ്ദേഹത്തിന്റെ തിരുവല്ല ബാങ്ക് ഓഫ് ബറോഡ ശാഖയിലെ 3 ലക്ഷം രൂപയുടെ ചെക്ക് ലീഫ് പ്രതി കൈപ്പറ്റി തുക മാറിയെടുത്തു. പിന്നീട് ജൂലൈയിലും സെപ്റ്റംബറിലും 50000 വീതം ഗൂഗിൾ പേ ആയും പ്രതിയുടെ സ്റ്റാഫ് മുഖേനയും കൈപ്പറ്റി. 

നവംബറിൽ ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ മല്ലപ്പള്ളി എസ് ബി ഐ ശാഖയിലൂടെ എഴുത്തുകൂലി ഇനത്തിൽ പ്രതിയുടെ തിരുവല്ല കോഡാക് ശാഖയിലെ അക്കൗണ്ടിലേക്ക് 1,20,000 രൂപ കൈമാറി. മൊത്തത്തിൽ  5,20,000 രൂപ കൈക്കലാക്കിയശേഷം വസ്തു വാങ്ങിക്കൊടുക്കുകയോ തുക തിരികെനൽകുകയോ ചെയ്തില്ല എന്നാണ് കേസ്. അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചിരുന്നു. നിരവധി ആളുകളെ സുനിൽ കുമാർ ഇത്തരത്തിൽ പറഞ്ഞുപറ്റിച്ച് പണം കൈക്കലാക്കിയിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചു.

തട്ടിപ്പ് നടത്തിയശേഷം മുങ്ങിനടന്ന പ്രതിയെ ഇന്നലെ വേങ്ങൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ മറ്റൊരു വിശ്വാസവഞ്ചന കേസിലും ചങ്ങനാശ്ശേരിയിലൊരു വഞ്ചന കേസിലും പ്രതിയാണിയാൾ. ഈകേസുകൾ കോടതിയിൽ വിചാരണയിലാണ്. അറസ്റ്റ് ചെയ്‌തതോടെ മറ്റു ജില്ലകളിൽ നിന്നും സമാന പരാതികൾ സംബന്ധിച്ച ഫോൺ കോളുകൾ വരുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ നിത്യാസത്യൻ , എ എസ് ഐ ബിജു , സി പി ഓമാരായ എസ് മനോജ്‌ അവിനാഷ്, മാത്യു എന്നിവരാണ്‌ അന്വേഷണസംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...