വീടും സ്ഥലവും വില്‍പനയ്ക്ക് പരസ്യം നല്‍കി പ്രവാസികളെ അടക്കം കബളിപ്പിച്ച് പണം തട്ടി ; വനിത അടക്കം നാലംഗ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മൂന്നുകോടിയുടെ വീട് വില്‍പനയ്ക്ക് എന്ന വ്യാജേന ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കി തട്ടിപ്പ്. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ഓസ്ട്രേലിയന്‍ മലയാളി ദമ്പതികളടക്കം പാലാ സ്വദേശികളായ 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഓസ്ട്രേലിയയില്‍ താമസക്കാരായ പാലാ, കടപ്ലാമറ്റം, പാലേട്ട് താഴത്ത് വീട്ടില്‍ ജോജി തോമസ്, ഭാര്യ സലോമി ചാക്കോ, കടപ്ലാമറ്റത്ത് താമസിക്കുന്ന ജോജിയുടെ പിതാവ് തോമസ്, പാലാ സ്വദേശി ബിനോയ് എന്നിവര്‍ക്കെതിരെയാണ് കേസ്. നീഴൂര്‍ സ്വദേശിയും അബുദാബിയില്‍ ജോലി ചെയ്യുന്ന സന്തോഷ് പി ജോസഫിന്റെ പരാതിയിലാണ് നടപടി. അഡ്വ.സുജേഷ് ജെ മാത്യു പുന്നോലില്‍ ആണ് പാലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജോജിയുടെ വസ്തുവിനും വീടിനും അഡ്വാന്‍സ് ആയി സന്തോഷ് നല്‍കിയത് പത്തുലക്ഷം രൂപയായിരുന്നു.

2019 ലാണ് തട്ടിപ്പുകളുടെ തുടക്കം. വീടു വില്‍ക്കാനുണ്ടെന്ന പരസ്യം ഇന്റര്‍നെറ്റില്‍ കണ്ട വിദേശത്തുള്ള കുടുംബം പരസ്യത്തില്‍ കണ്ട നമ്പരില്‍ ബന്ധപ്പെട്ടു. വീടിനും സ്ഥലത്തിനുമായി 2.75 കോടിരൂപയായിരുന്നു പരസ്യത്തില്‍ കാണിച്ചിരുന്നത്. നീണ്ട ചര്‍ച്ചക്കൊടുവില്‍ 2020 ല്‍ 1.70 കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രജിസ്‌ട്രേഷനായി നാട്ടില്‍ വരാമെന്നും ഉറപ്പിലേക്കായി പത്തുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ജോജി തോമസ് പറഞ്ഞു. സ്ഥലത്തിനും വീടിനും യാതൊരു ബാധ്യതയുമില്ലന്നായിരുന്നു ഉടമകളുടെ വാദം. എന്നാല്‍ പ്രസ്തുത സ്ഥലത്തിന് ലോണുള്ളതായി സന്തോഷ് മനസിലാക്കി. രജിസ്‌ട്രേഷന് മുന്‍പായി ലോണ്‍ ക്ലോസ് ചെയ്യാമെന്നുള്ള ഉറപ്പില്‍ മൂന്നു തവണകളായി എസ്.ബി ഐ ബാങ്ക് വഴി ഈ അഡ്വാന്‍സും നല്‍കി.

എന്നാല്‍ പണം കയ്യില്‍ കിട്ടിയതോടെ ജോജി, ലോണ്‍ ക്ലോസ് ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് മാറി. രജിസ്‌ട്രേഷനായി എല്ലാവരും ഓസ്‌ട്രേലിയയില്‍ ആയതുകൊണ്ട് കഴിയില്ലെന്നായിരുന്നു പിന്നത്തെ വാദം. ഇതിനിടെ വേറെ ചില സൈറ്റുകളില്‍ വന്നിരുന്ന വില്‍പ്പന പരസ്യങ്ങള്‍ സന്തോഷിന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പെട്ടു. ഈ പരസ്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിളിച്ചതോടെയാണ് കബളിപ്പിക്കല്‍ പെട്ടവിവരം അറിയുന്നത്. തുടര്‍ന്ന് ഫോണെടുക്കാനോ പണം മടക്കിനല്‍കാനോ ജോജി തയ്യാറാവാതായതോടെയാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം വസ്തും അറ്റാച്ച്‌ ചെയ്തിട്ടുണ്ട്. ഇതേ വീടും സ്ഥലവും വില്‍പനയുടെ മറവില്‍ നിരവധി പേരില്‍ നിന്നും ജോജിയും സംഘവും അഡ്വാന്‍സ് വാങ്ങിയതായും പരാതിക്കാരന്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ ചന്ദനമരത്തിന്റെ ചില്ലകൾ വെട്ടിമാറ്റി

0
തിരുവനന്തപുരം: ദേവസ്വം ബോർഡ് ആസ്ഥാനത്ത് നവീകരണ പ്രവർത്തനങ്ങൾക്കെത്തിയ കരാർ തൊഴിലാളികൾ അബദ്ധത്തിൽ...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന വി.എം സുധീരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ ഉൾപോർ തുറന്നു കാട്ടുന്നതായി...

0
കൊച്ചി: വിഴിഞ്ഞം ഓഹരി വിൽപനയും തുടർ വിവാദങ്ങളും സിപിഎമ്മിലെ കണ്ണൂർ ഘടകത്തിലെ...