അയ്യപ്പന്മാരെ പിഴിഞ്ഞ് കെ.എസ്.ആര്‍.ടി.സിയുടെ പമ്പ സര്‍വീസ് ; പരാതി ഒഴിവാക്കാന്‍ എവിടെ നോക്കിയാലും എസി ലോ ഫ്‌ളോര്‍ ബസുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡലകാലത്ത് പമ്പ സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് അന്യായമായി വര്‍ദ്ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയുടെ കൊള്ള. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ കൂടിയ ടിക്കറ്റ് നിരക്കാണ് ഈ വര്‍ഷം തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നത്. നിലയ്‌ക്കല്‍ പമ്പ സര്‍വീസുകളില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ച്‌ കൊണ്ടുപോവുന്നെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 165 രൂപയും ഡീലക്‌സ് ബസുകളില്‍ 232 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പത്തനംതിട്ട – പമ്പ  131 രൂപയും ഈടാക്കുന്നുണ്ട്. നിലയ്‌ക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകളില്‍ നോണ്‍ എസി ബസുകളില്‍ 50 രൂപയും എസി ബസുകളില്‍ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ക്ക് താങ്ങാവുന്നതിലും അധികം നിരക്കാണ് കെഎസ്‌ആര്‍ടിസി അടിച്ചേല്‍പ്പിക്കുന്നത്.

ചെങ്ങന്നൂരടക്കമുള്ള സ്റ്റാന്റുകളില്‍ നിന്ന് സീറ്റിംഗ് മുഴുവനായാല്‍ മാത്രമേ സര്‍വീസ് ആരംഭിക്കുന്നുള്ളൂ എന്നത് അനുവദിക്കപ്പെട്ട സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നിലയ്‌ക്കല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാക്കുന്നു. സാധാരണ ബസുകള്‍ ഓടിക്കാതെ തീര്‍ത്ഥാടകരെ പിഴിയാന്‍ നിലയ്‌ക്കല്‍ പമ്പ റൂട്ടില്‍ എസി ലോ ഫ്‌ളോര്‍ ബസുകള്‍ മാത്രം കൂടുതലായി ഓടിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...