മകളെ രണ്ട് വര്‍ഷക്കാലത്തോളം നിരന്തരമായി പീഡിപ്പിച്ച പിതാവിന് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : പതിനാല് വയസ്സുകാരിയായ മകളെ രണ്ട് വര്‍ഷക്കാലത്തോളം നിരന്തരമായി പീഡിപ്പിച്ച പിതാവിന് വധശിക്ഷ വിധിച്ച്‌ ഉത്തര്‍ പ്രദേശ് കോടതി. ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ചിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴു ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിതിന്‍ പാണ്ഡെയാണ് വിധി പറഞ്ഞത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പിതാവ് നന്നു ഖാനെയാണ് വധശിക്ഷക്ക് വിധിച്ചത്. തന്റെ മകളെ രണ്ട് വര്‍ഷത്തോളം നിരന്തരമായി ഭര്‍ത്താവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ വര്‍ഷം ആഗസ്റ്റ് 25 ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പതിനൊന്നു ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി.

തന്റെ പിതാവ് സഹോദരിയെ പീഡിപ്പിക്കുന്നതിന് രണ്ട് മൂന്ന് തവണ താന്‍ ദൃസാക്ഷിയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വിചാരണ വേളയില്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രമെടുത്ത പിതാവ് അതുവെച്ച്‌ കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പറയുന്നു. വിവരം മാതാവിനോട് പറഞ്ഞതിന് പെണ്‍കുട്ടിയെയും മാതാവിനെയും പിതാവ് മര്‍ദിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...