വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബേപ്പൂര്‍ : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടുവട്ടം പെരച്ചനങ്ങാടി സ്വദേശി അദീബ് മഹലില്‍ അദീബ് (32) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച്‌ യുവതിയെ രണ്ടു മാസം മുമ്പ് ഗോവയിലേക്ക് തട്ടിക്കൊണ്ടു പോയി ലഹരി നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ മൂന്നര പവന്‍ ആഭരണങ്ങള്‍ തട്ടിയെടുക്കുകയും സുഹൃത്തിന്റെ സഹായത്തില്‍ വില്‍പന നടത്തിയതായും പരാതിയുണ്ട്. ഗോവയില്‍ താമസിപ്പിച്ച്‌ യുവതിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ഇയാള്‍, സ്വര്‍ണം വിറ്റ പണം തീര്‍ന്നപ്പോള്‍ മടങ്ങും വഴി മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നു.

ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ബേപ്പൂര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ മനോനില തെറ്റിയ നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം, പിന്നീട് ലഹരിമുക്തകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ക്രൂരപീഡനം പുറത്ത് വന്നത്. ഒളിവിലായിരുന്ന പ്രതിയെ, ഇന്‍സ്പെക്ടര്‍ വി.സിജിത്തിന്റെ നേതൃത്വത്തില്‍ ബന്ധുവീടിന് സമീപത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്. എസ്ഐ സി.അബ്ദുല്‍ വഹാബ്, എഎസ്ഐ പി.അരുണ്‍, സീനിയര്‍ സി.പി.ഒ കെ.വിനോദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...