വിവാഹ വാഗ്ദാനം നല്‍കി പീഡനം ; ഒത്തുതീര്‍പ്പിനൊടുവില്‍ രഹസ്യമായി മറ്റൊരു വിവാഹത്തിനൊരുങ്ങി അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇലകമണ്‍ വി.കെ.ഹൗസില്‍ പ്രണവാണ് (28) പിടിയിലായത്. 2018 മുതല്‍ പരിചയമുണ്ടായിരുന്ന യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ബന്ധം ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നതായും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ പ്രണവ് ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ 2021 സെപ്റ്റംബറില്‍ പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരെയും വിളിച്ചുവരുത്തിയിരുന്നു. രണ്ടുവര്‍ഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പോലീസിനോടു സമ്മതിക്കുകയും രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. അതിനുശേഷം പ്രണവ് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...