കുട്ടി, ജോലി ; രണ്ടിലൊന്ന് തെരഞ്ഞെടുക്കാൻ അമ്മയെ നിബന്ധിക്കരുത് : ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ജോലി അല്ലെങ്കില്‍ കുഞ്ഞ് എന്ന് തീരുമാനിക്കാന്‍ ഒരമ്മയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. മകളുമായി പോളണ്ടിലേക്ക് മാറിത്താമസിക്കാന്‍ അനുമതി നിഷേധിച്ച കുടുംബകോടതി വിധി റദ്ദ് ചെയ്തുകൊണ്ടായിരുന്നു ഹൈകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് ജൂലൈ 8 നാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഒമ്പത് വയസ്സുള്ള മകളോടൊപ്പം പോളണ്ടിലേക്ക് മാറാന്‍ അനുമതി തേടി യുവതി നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു. 2015 മുതല്‍ ഭര്‍ത്താവില്‍ നിന്നും മകളോടൊപ്പം പിരിഞ്ഞു താമസിക്കുകയാണ് ഇവര്‍. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീക്ക് കമ്പനി പോളണ്ടിലേക്ക് പ്രൊമോഷന്‍ നല്‍കി. ഇതിനെതിരെ ഭര്‍ത്താവ് കുടുംബകോടതിയെ സമീപിച്ചു.

കുട്ടിയെ തന്നില്‍ നിന്ന് തട്ടിയെടുത്താല്‍ ഇനി കാണാന്‍ കഴിയില്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജി. റഷ്യ-യുക്രൈന്‍ യുദ്ധം കുഞ്ഞിന്റെ സുരക്ഷയെ ബാധിക്കുമെന്നും പിതാവ് ആരോപിച്ചു. തുടര്‍ന്ന് കുടുംബകോടതി അമ്മയ്ക്ക് യാത്രാനുമതി നിഷേധിച്ചു. ഈ വിധിയാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. പിതാവിനെ കാണാന്‍ തടയരുതെന്നും ഹൈക്കോടതി പറഞ്ഞു. അവധിക്കാലത്ത് മകളോടൊപ്പം ഇന്ത്യയിലേക്ക് വരാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....