അപര്യാപ്തതകൾക്ക് നടുവിൽ കോന്നി മെഡിക്കൽ കോളേജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : അപര്യാപ്തതകൾക്ക് നടുവിൽ ആണ് കോന്നി സർക്കാർ മെഡിക്കൽ കോളേജ്. ഉമ്മൻ‌ചാണ്ടി മന്തി സഭയുടെ കാലത്ത് അടൂർ പ്രകാശ് കോന്നി എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ നിർമ്മാണം ആരംഭിച്ച കോന്നി മെഡിക്കൽ കോളേജിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നിട്ടും ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. പ്രാഥമിക ചികിത്സ പോലും ഇല്ലാത്തതിനാൽ മെഡിക്കൽ കോളേജിന് അംഗീകാരവും ഇല്ല. യു ഡി എഫ് സർക്കാർ ആണ് പദ്ധതിക്കായി കോന്നി നെടുമ്പാറയിൽ സ്ഥലം കണ്ടെത്തി നാബാർഡിൽ നിന്നും പണം അനുവദിപ്പിച്ചത്. എന്നാൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ മെഡിക്കൽ കോളേജിന്റെ പിതൃത്വം ഏറ്റെടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ 2020 സെപ്റ്റംബർ മാസത്തിൽ ഉദ്ഘാടനം നടത്തുകയും ചെയ്തു.

2020 ഫെബ്രുവരി 10നാണ് ആരോഗ്യമന്ത്രി ആയിരുന്ന കെ കെ ശൈലജ ടീച്ചർ കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ നാളിതുവരെ ഒരാളെ പോലും കിടത്തി ചികിൽസിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഒക്ടോബർ മാസത്തിൽ മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട വികസനത്തിന്‌ 241.01 കോടി രൂപ അനുവദിച്ചു. ഈ തുക കൊണ്ട് വികസന പെരുമഴ പെയ്യിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങി. ഈ സാഹചര്യത്തിൽ കോന്നി മെഡിക്കൽ കോളേജിൽ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യലിറ്റി സൗകര്യം നടപ്പാക്കുമെന്ന പ്രഖ്യാപിച്ചു ആരോഗ്യ മന്ത്രി വീണ ജോർജ് രംഗത്ത് വന്നു. എന്നാൽ പ്രഖ്യാപനങ്ങൾ അല്ലാതെ ഒരു വികസന പ്രവർത്തനങ്ങളും കോന്നി മെഡിക്കൽ കോളേജിൽ നടക്കുന്നില്ലെന്നും ജനങ്ങളിൽ നിന്ന് ആക്ഷേപം ഉയരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....