പി.എസ്.സി പരിശീലന പദ്ധതിക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം കോളേജിൽ വിദ്യാർഥികൾക്കായി തുടങ്ങുന്ന പി.എസ്.സി പരിശീലന പദ്ധതിക്ക് തുടക്കമായി. കോളേജിലെ എല്ലാ ഡിപ്പാർട്ടുമെന്റുകളും ചേർന്ന് നടപ്പാക്കുന്ന പരിശീലന പരിപാടി സൗജന്യമാണ്. പി.എസ്.സി സിലബസ് കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകൾക്ക് വിഭജിച്ചുകൊടുത്തു കൊണ്ടാണ് ആദ്യ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി, പി.ജി വിദ്യാർഥികൾക്ക് പി.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടുന്ന രീതിയിലുള്ള പരിശീലമാണ് നടത്തുന്നത്. ഇതിനോടനുബന്ധിച്ചു കോളേജിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി പി.എസ്.സി രജിസ്ട്രേഷനും ചെയ്തു കൊടുക്കുന്നു.

പി.എസ്.സി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരെ ഉൾപ്പെടുത്തിയാണ് ക്ലാസുകൾ നടക്കുക. വിവിധ വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരങ്ങൾ എഴുതാൻ കഴിയുമെന്ന കണ്ടെത്തലുകൾ ഉൾപ്പെടുത്തി ഡിഗ്രി, പി.ജി വിദ്യാർഥികൾക്ക് കോളേജിലെ പഠനം പൂർത്തിയാവുമ്പോഴേക്കും സർക്കാർ ജോലി കരസ്ഥമാക്കത്തക്കവണ്ണമാണ് പരിശീലനം. അടുത്ത മൂന്ന് വർഷങ്ങളിൽ കോളേജിൽ നിന്നും ഇറങ്ങുന്ന നൂറിൽ പരം വിദ്യാർഥികൾക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടുക എന്ന ലക്ഷ്യമാണ് ക്ലാസുകൾക്കുള്ളത്.

എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. എം.വി സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെന്റ് പ്രതിനിധി ഡി.അനിൽകുമാർ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, ചിഞ്ചു എം .ധരൻ, സൗമ്യ എസ്.എസ്, അമൃത മുരളി, ലേഖ രമണൻ, സനില സി, അഞ്ജിത പ്രകാശ്, ജിനു എസ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...