ജോസ്.കെ മാണി ആവശ്യപ്പെട്ട പാലാ-പാലക്കയം സർവ്വീസ് വെള്ളി മുതൽ ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ജില്ലയിലെ പാലക്കയത്തേക്ക് പാലാ ഡിപ്പോയിൽ നിന്നും സർവ്വീസ് ആരംഭിക്കും. ഡിപ്പോയിലെ പുതിയ ഷോപ്പിംഗ് സെൻ്റർ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ആൻ്റ്ണി രാജു മുമ്പാകെ ജോസ്.കെ മാണിയാണ് പാലക്കയത്തേക്ക് സർവ്വീസ് ആരംഭിക്കണമെന്ന് നിർദ്ദേശിച്ചത്. സർവ്വീസ് ആരംഭിക്കുമെന്ന് മന്ത്രി അന്ന് പൊതുയോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച്ച രാവിലെ  സർവ്വീസ് ആരംഭിക്കും.

വെളുപ്പിന് 4.40 നാണ് സർവ്വീസ് തുടങ്ങുക. തൊടുപുഴ, തൃശൂർ, ചേലക്കര, മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ വഴി പാലക്കയത്ത് എത്തും. ഈ സർവ്വീസ് കൂടി ആരംഭിക്കുന്നതോടെ വെളുപ്പിന് 3 മണി മുതൽ തൃശൂർ ഭാഗത്തേക്ക് 30 മിനിട്ട് 15 മിനിട്ട് ഇടവേളകളിൽ തുടർച്ചയായി സർവ്വീസുകൾ ലഭ്യമാണ്. പാലായിൽ നിന്നും തൊടുപുഴ വഴി വെളുപ്പിനുള്ള മലബാർ സർവ്വീസ്കൂടിയാണ് ഇത്. സമയക്രമം 4.40 ന് പാലായിൽ നിന്നും തൊടുപുഴ വഴി 8.15ന് തൃശൂരും 11.30 ന് പാലക്കയത്തും എത്തും.
തിരികെ 12.15ന് പുറപ്പെട്ട് 4 മണിക്ക് തൃശൂരും 6.45 ന് തൊടുപുഴയും 7.30 ന് പാലായിലും എത്തും. പുതിയ സർവ്വീസ് ആരംഭിച്ച അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...