പ്രണയം നടിച്ച് ലൈംഗിക ബന്ധത്തിലേക്ക് ; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്ത യുവതി അറസ്റ്റില്‍. ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധു (37) ആണ് അറസ്റ്റിലായത്. തൃശൂരിലെ സ്വകാര്യ ഫ്ലാറ്റില്‍ വിളിച്ചുവരുത്തിയാണ് സിന്ധു യുവാവിന്റെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി പരസ്പര സമ്മതപ്രകാരം സ്വകാര്യഫ്ലാറ്റില്‍ വെച്ച്‌ ശാരീരികമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിനെ വിളിച്ച്‌ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അയാള്‍ ധരിച്ചിരുന്ന സ്വര്‍ണ ഏലസും സ്വര്‍ണമാലയും ലോക്കറ്റും അടക്കം മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍ബന്ധിച്ച്‌ ഊരിവാങ്ങുകയും ചെയ്​തു.

പിന്നീട് ഏലസും സ്വര്‍ണലോക്കറ്റും തിരികെ തരാമെന്ന് പറഞ്ഞ് ഇയാളെ ഷൊര്‍ണൂരിലെ സ്വകാര്യലോഡ്ജിലേക്ക് വിളിച്ചു വരുത്തി അവിടെവെച്ച്‌ മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 1.75 ലക്ഷം രൂപ കൈക്കലാക്കി.

ശേഷം യുവതി ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ശല്യം സഹിക്കാനാകാതെയാണ് പരാതിക്കാരന്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ പി. ലാല്‍കുമാറും സംഘവുമാണ് യുവതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

0
കൊച്ചി: മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍...

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...