കോഴിക്കോട്: യു.എ.ഇ ദിര്‍ഹം തരാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയ മൂന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ സുബ്ഹന് മുല്ല (27), അസ്റുദ്ദീന് മൊല്ല (27), മുഹമ്മദ് ഗര്‍ഷിദ്ദീന്‍ (40) എന്നിവരെയാണ് പറമ്പില്‍ ബസാറില്‍ നിന്ന് ബുധനാഴ്ച നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേര് രക്ഷപെട്ടു. മൊയ്തീന് പള്ളി റോഡിലെ കണ്ണട ഷോപ്പുടമയില്‍ നിന്ന് ഈ മാസം 15 ന് ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ കവര്‍ന്നിരുന്നു. ഒന്നരമാസം മുമ്പ് സംഘത്തിലെ ഒരാള്‍ കണ്ണട വാങ്ങിയ ശേഷം രൂപക്ക് പകരം ദിര്‍ഹം നല്‍കിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. കൂടുതല്‍ ദിര്‍ഹം തരാമെന്ന് പറഞ്ഞ് കടയുടമയെ വശീകരിച്ച് തട്ടിപ്പിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് എരഞ്ഞിപ്പാലത്ത് വെച്ച് കടയുടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയ സംഘം പകരം ദിര്‍ഹമെന്ന പേരില്‍ കടലാസ് പൊതി നല്‍കുകയായിരുന്നു. ഗള്‍ഫ് ബസാറിലെ മൊബൈല്‍ഷോപ്പ് ഉടമയുടെ മൂന്ന് ലക്ഷം രൂപയും ഇതുപോലെ കവര്‍ന്നിരുന്നു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
യു.എ.ഇ ദിര്‍ഹം നല്‍കാമെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടി ; മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
RECENT NEWS
Advertisment