യു.​എ.​ഇ ദി​ര്‍​ഹം നല്‍കാമെന്നു പ​റ​ഞ്ഞ്​ അ​ഞ്ച്​ ല​ക്ഷം രൂപ ത​ട്ടി​ ; മൂ​ന്ന്‌ അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്‌: യു.​എ.​ഇ ദി​ര്‍​ഹം ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ്​ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യ മൂ​ന്ന്‌ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍.​ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സു​ബ്‌​ഹ​ന്‍ മു​ല്ല (27), അ​സ്‌​റു​ദ്ദീ​ന്‍ മൊ​ല്ല (27), മു​ഹ​മ്മ​ദ്‌ ഗ​ര്‍​ഷി​ദ്ദീ​ന്‍ (40) എന്നി​വ​രെ​യാ​ണ്‌ പ​റ​മ്പി​ല്‍ ബ​സാ​റി​ല്‍ നി​ന്ന്‌ ബു​ധ​നാ​ഴ്‌​ച ന​ട​ക്കാ​വ്‌ പോ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ര​ണ്ട്‌ പേ​ര്‍ രക്ഷപെട്ടു. മൊ​യ്തീ​ന്‍ പ​ള്ളി റോ​ഡി​ലെ ക​ണ്ണ​ട ഷോ​പ്പു​ട​മ​യി​ല്‍ ‌ നി​ന്ന്‌ ഈ ​മാ​സം 15 ന്‌ ​ദി​ര്‍​ഹം ന​ല്‍​കാ​മെ​ന്ന്‌ പ​റ​ഞ്ഞ്‌ രണ്ട്‌ ല​ക്ഷം രൂ​പ ക​വ​ര്‍​ന്നി​രു​ന്നു. ഒ​ന്ന​ര​മാ​സം മു​മ്പ് സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ക​ണ്ണ​ട വാ​ങ്ങി​യ ശേ​ഷം രൂ​പ​ക്ക്‌ പ​ക​രം ദിര്‍ഹം ന​ല്‍​കി​യാ​ണ്​ ത​ട്ടി​പ്പി​ന്​ തു​ട​ക്ക​മി​ട്ട​ത്. കൂ​ടു​ത​ല്‍ ദി​ര്‍​ഹം ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ക​ട​യു​ട​മ​യെ വ​ശീ​ക​രി​ച്ച്‌​ തട്ടിപ്പിനിരയാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ എ​ര​ഞ്ഞി​പ്പാ​ല​ത്ത് വെ​ച്ച്‌​ ക​ട​യു​ട​മ​യി​ല്‍ നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ സം​ഘം പ​ക​രം ദി​ര്‍​ഹ​മെ​ന്ന പേ​രി​ല്‍ ക​ട​ലാ​സ്‌ പൊ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഗ​ള്‍​ഫ് ​​ബ​സാ​റി​ലെ മൊ​ബൈ​ല്‍​ഷോ​പ്പ്​ ഉട​മ​യു​ടെ മൂ​ന്ന്​ ല​ക്ഷം രൂ​പ​യും ഇ​തു​പോ​ലെ ക​വ​ര്‍​ന്നി​രു​ന്നു. കോ​ട​തി പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ​ചെ​യ്​​തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....