വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി കാ​മു​കി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന്​ 22 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി കാ​മു​കി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന്​ 22 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്. കേ​സി​ലെ മ​റ്റ്​ മൂ​ന്ന്​ പ്ര​തി​ക​ളെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ കോ​ട​തി വെ​റു​തെ വി​ട്ടു.

പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര കോ​വി​ല്‍ റോ​ഡ്​ പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ സി​ബി​നെ​യാ​ണ്​ (33) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ (കു​ട്ടി​ക​ള്‍​ക്കും സ്​​ത്രീ​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മം പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി) ജ​ഡ്​​ജി പി.​ജെ. വി​ന്‍​സെന്‍റ്​ ശി​ക്ഷി​ച്ച​ത്. ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ പ്ര​തി​ക​ളാ​യ വ​ട​ക്കേ​ക്ക​ര തെ​ക്കി​നേ​ട​ത്ത്​ വീ​ട്ടി​ല്‍ ഷെ​റി​ന്‍ (41), തൈ​ക്കൂ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ്​ എ​ന്ന കു​ട്ട​ന്‍ മ​ണി (41), മ​ണ്ണം​കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ സ​ജി​ത്​ (41) എ​ന്നി​വ​രെ​യാ​ണ്​ വെ​റു​തെ വി​ട്ട​ത്. 22 വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന്​ പു​റ​മെ 50,000 രൂ​പ പി​ഴ അ​ട​ക്കാ​നും കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​മു​ണ്ട്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍​ഷം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. മൂ​ന്ന്​ വ​കു​പ്പി​ലാ​യി 22 വ​ര്‍​ഷം ത​ട​വ്​ വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശി​ക്ഷ ഒ​രു​മി​ച്ച്‌​ 12 വ​ര്‍​ഷം അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​വും.

10ാം ക്ലാ​സ്​ മു​ത​ല്‍ പ്ര​തി പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തെ​ങ്കി​ലും ബ​ന്ധം തു​ട​ര്‍​ന്നു. ഇ​തി​നി​ടെ, പെ​ണ്‍​കു​ട്ടി അ​റി​യാ​തെ പ്ര​തി മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു. ഇ​ത്​ മ​റ​ച്ചു​വെ​ച്ച്‌​ 2012ല്‍ 23 ​വ​യ​സ്സാ​യ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്‌, ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന റോ​ജോ എ​ന്ന പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌​ പീ​ഡി​പ്പി​ച്ചു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വീഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി. പി​ന്നീ​ട്​ ഇ​ത്​ കാ​ണി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്.

25 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ക്കു​ക​യും 23 രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചു​മാ​ണ്​ കോ​ട​തി പ്ര​തി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...