പഴകിയ ഷവർമ, ബീഫ്, ചിക്കന്‍ ; ഹോട്ടലുകളിൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയതും ഫ്രീസറിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയ ഷവർമ, ബീഫ്, ചില്ലിചിക്കൻ, ചില്ലിബീഫ് എന്നിവ വിവിധ ഹോട്ടലുകളിൽ നിന്നും കണ്ടെടുത്ത് നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കുറവൻതോട് മുതൽ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളിൽ പ്രത്യേക നിർദ്ദേശം നൽകി. എല്ലാ സ്ഥാപനങ്ങളും പഞ്ചായത്തിൽ നിന്നും ഹരിതകാർഡ് എടുക്കുന്നതിനുള്ള നിർദ്ദേശം നൽകി. എച്ച്. ഐ. ശ്യാംകുമാർ.ജെ പരിശോധനക്ക് നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ ശ്രീദേവി, സ്മിത വർഗ്ഗീസ്, മീനുമോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...