കൈപ്പാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചെണ്ടുമല്ലി പൂക്കാലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൈപ്പാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ ചെണ്ടുമല്ലി പൂന്തോട്ടം സ്കൂൾ ക്യാമ്പസിന് പുതുമയും സൗന്ദര്യവും പകർന്നിരിക്കുകയാണ്. വിവിധ നിറങ്ങളിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ സ്കൂൾ പരിസരത്തെ ഒരു പൂങ്കാവനമാക്കി മാറ്റിയിരിക്കുകയാണ്. ഓണാഘോഷ വേളയിൽ വിദ്യാർത്ഥികൾ ഇവിടത്തെ പൂക്കളുപയോഗിച്ച് മനോഹരമായ ‘അത്തപ്പൂക്കളം’ ഒരുക്കി ശ്രദ്ധ നേടി. ഇപ്പോൾ കൂടുതൽ പൂക്കൾ വിരിഞ്ഞതോടെ സ്കൂളിൽ ഒരു നിറവിസ്മയം നിറഞ്ഞിരിക്കുകയാണ്.

ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജി ജോർജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പൂന്തോട്ടം പരിപാലിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും കാർഷിക ബോധവൽക്കരണത്തിനും വിദ്യാർത്ഥികളിൽ താൽപര്യം വളർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്കൂൾ പ്രിൻസിപ്പൽ സജിത ബീവി എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു. സ്കൂൾ പരിസരം നിറച്ച് വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുടെ മനോഹര കാഴ്ച അധ്യാപകരെയും നാട്ടുകാരെയും ആകർഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...