ചെങ്ങന്നൂര്‍: പൗരത്വനിയമ വിഷയത്തില്‍ മാത്രമാണ് പിണറായി വിജയന്‍ ആദ്യമായി ബിജെപിക്കെതിരെ സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് പറഞ്ഞു. ഭരണ ഘടനയെ സംരക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെങ്ങന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ഉപവാസത്തോടനുബന്ധിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭയന്നാണ് പിണറായി വിജയനും സിപിഎമ്മും പൗരത്വ നിയമത്തിന് എതിരായി നില്‍ക്കുന്നത്. മഹാത്മാഗാന്ധിയുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസ്സുകാരെ ബിജെപിക്കാര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, എഐസിസി അംഗം കെ.എന്‍.വിശ്വനാഥന്‍, അഡ്വ.എബി കുര്യാക്കോസ്, കെ.ഷിബുരാജന്‍, അഡ്വ. തോമസ് ഫിലിപ്പ്, വര്‍ഗീസ് പുതുക്കുളങ്ങര, ശ്രീകുമാര്‍ കോയിപ്രം, ആര്‍.ബിജു, റ്റി.എം.സാമുവല്‍, സാമുവല്‍കുട്ടി, പി.വി.ഗോപിനാഥന്‍, അശോക് പടിപ്പുരയ്ക്കല്‍, ശ്രീരാജ് കൊഴുവല്ലൂര്‍, വി.കെ.ശോഭ, അഡ്വ.എം.കെ.പ്രശാന്ത്, പി.ഡി.വാസുദേവന്‍, ബിന്ദു എം.ബി, ശ്രീകുമാരി മധു, പ്രവീണ്‍ എന്‍ പ്രഭ, കെ.കരുണാകരന്‍, ഷൈലജ ജേക്കബ്, ലിജോ ഈറയില്‍, ഷാജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.