ചെങ്ങന്നൂർ: ചെങ്ങന്നൂർ പോലീസ് ഡിവിഷനിലേക്ക് പിങ്ക് പോലീസിന്റെ സേവനം ലഭ്യമായി. ചെങ്ങന്നൂർ, വെൺമണി, നൂറനാട്, മാവേലിക്കര, കുറത്തിയാട്, വള്ളികുന്നം, മാന്നാർ, എടത്വാ എന്നിവിടങ്ങളിൽ പിങ്ക് പോലീസിന്റെ സേവനം ഇനിമുതല്‍ ലഭ്യമാക്കും. തനിച്ചുതാമസിക്കുന്ന സ്ത്രീകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
എട്ട് വനിതാ പോലീസ് ഉൾപ്പെടുന്ന ടീമാണ് ഇപ്പോൾ ഉള്ളത്. ഇവർ രണ്ടു ടീമായി പ്രവർത്തിക്കും. 1515 എന്ന നമ്പറിൽ വിളിച്ചാൽ സേവനം ലഭ്യമാകും. പകൽ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി, കോളേജ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന ഇടങ്ങളിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി ഇവർ ഉണ്ടാകും. ചെങ്ങന്നൂർ ഡിവിഷനിൽ പിങ്ക് പോലീസിന് വനിതാ സബ് ഇൻസ്പെക്ടർ റോസമ്മയ്ക്കാണ് പ്രധാന ചുമതല. ഡ്രൈവർമാരായി സജുമോൾ, ശാലിനി എന്നിവരും വനിതാ പോലീസിൽ നിന്ന് ഗീതമ്മ, ജയന്തി, ദീപാ, രേണുക, രജനി, സിന്ധു എന്നിവരുമാണ് ടീമിലുള്ളത്. ആലപ്പുഴ എസ്.പി ജയിംസ് ജോസഫ് (ഐ.പി.എസ്), എ.എസ്.പി കൃഷ്ണകുമാർ, (ഡി.സി.ബി ഡി.വൈ.എസ്.പി) ജയരാജ്,
ഡി.വൈ.എസ്.പി മാരായ അനീഷ് വി. കോര, ബിനു , സിഐ എം.സുധിലാൽ, എസ്.ഐ മാരായ ബിജു, നസറുദ്ദീൻ എന്നിവരുടെ മേൽനോട്ടം ഉണ്ടാകും. ചടങ്ങിൽ എസ്.ഐ മുരളി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അജിത്, ഗിരീഷ്, മായ എന്നിവർ പങ്കെടുത്തു.