തിരുവൻവണ്ടുർ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഭക്തി സാന്ദ്രമായി ; ദേശദേവന്റെ ആറാട്ട് തൊഴുത് ആയിരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പഞ്ചപാണ്ടവ ക്ഷേത്രങ്ങളിൽ ഒന്നായ തിരുവൻവണ്ടുർ മഹാവിഷ്ണു ക്ഷേത്രത്തിലെ 10 നാൾ നീണ്ടു നിന്ന ഉത്സവത്തിന് സമാപനമായി. ആറാട്ട് ദിവസമായ ഇന്നലെ 5 മണിയോടെ ആറാട്ടിനായി ദേവനെ എഴുന്നെള്ളിച്ചു.

ഗജകേസരി ഏവൂർ കണ്ണൻ മഹാവിഷ്ണുവിന്റെ തിടമ്പ് ഏറ്റി. ഹരിപ്പാട് സ്കന്ദൻ, തിരുവല്ല ജയരാജ് എന്നീ ഗജവീരന്മാർ അകമ്പടി സേവിച്ചു. വൈകിട്ട് 6 മണിയോടെ ക്ഷേത്രത്തിൽ നിന്നും ആറാട്ട് ഘോഷയാത്ര പുറപ്പെട്ടു. പഞ്ചവാദ്യം, ചെണ്ടമേളം, പമ്പ മേളം, കരകം,വേലകളി, മൈലാട്ടം, പൂത്താലം, നാദസ്വരം, തകിൽ എന്നിവയുടെ അകമ്പടിയോടെയാണ് ആറാട്ട് ഘോഷയാത്ര നടന്നത്. ആറാട്ട് കടന്നു പോകുന്ന വഴി വിവിധ ഹൈന്ദവ സമുദായസംഘടനകളും  ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയും സ്വീകരണം നൽകി. ഇരമല്ലിക്കര മണിമല ആറ്റിലെ മദനശ്ശേരിക്കടവിൽ ദേവന്റെ ആറാട്ട് നടന്നു. പുലർച്ചെ ഒരു മണിയോടെ ആറാട്ട് വരവും, ആറാട്ടു വിളിക്കും, തുടർന്ന് തൃക്കൊടിയിറക്കും വലിയകാണിക്കയും നടന്നു. ആറാട്ട് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ ആറാട്ട് ബലി , ആറാട്ട് സദ്യ, നാദസ്വര കച്ചേരി, ആറാട്ട് വിളക്ക്, ക്ലാപ്സ് ആലപ്പുഴയുടെ ഗാനമേള എന്നിവയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...