ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ കോടതിയില്‍ നാഷണല്‍ മെഗാ അദാലത്ത് സെപ്റ്റംബര്‍ 11ന് നടക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ 11 വരെ ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പെറ്റി കേസുകള്‍ക്ക് അടക്കേണ്ട പിഴ തുക ഗണ്യമായി കുറവ് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂര്‍ കോടതിയില്‍ നടന്നു വരുന്ന സിവില്‍ കേസുകളും നിയമപരമായി തീര്‍ക്കാന്‍ കഴിയുന്ന ക്രിമിനല്‍ കേസുകളും രമ്യമായി തീര്‍ക്കുന്നതിന് ചെങ്ങന്നൂര്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റിയെ സമീപിക്കാം.
ടെലഫോണ്‍, ഇലക്‌ട്രിസിറ്റി, മൊബൈല്‍ ഫോണ്‍, മോട്ടോര്‍ വെഹിക്കിള്‍ പരാതികള്‍, സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം വിലകുറച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിന്‍റെ പിഴകള്‍ മുതലായവ നാഷണല്‍ മെഗാ അദാലത്തില്‍കൂടി പരിഹരിക്കാം. ചെങ്ങന്നൂര്‍ കോടതികളിലെ അഭിഭാഷകരുടെയും മീഡിയേറ്റര്‍മാരുടേയും സേവനം ചെങ്ങന്നൂര്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ കൂടി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റി കമ്മിറ്റിയുമായി ബന്ധപ്പെടാം. ഫോണ്‍ : 8893743143.