ചെങ്ങന്നൂര്‍ നഗരസഭ ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്രമ കേന്ദ്രം തുറന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരി വെക്കുന്നതിനുമായി നഗരസഭയുടെ വിശ്രമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ സ്വകാര്യ ബസ്സ്ന്റാന്റിന് എതിര്‍ വശത്തായി ഒരേസമയം നൂറോളം പേര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമാണ് നഗരസഭ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ശബരിമല തന്ത്രി കണ്ഠരര് മോഹനരര് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു. എം.പി.കൊടിക്കുന്നില്‍ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ശോഭാ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി സജന്‍, റിജോ ജോണ്‍ ജോര്‍ജ്, റ്റി. കുമാരി, അശോക് പടിപുരക്കല്‍,വാര്‍ഡ് കൗണ്‍സിലര്‍ സിനി ബിജു, നഗരസഭാ സെക്രട്ടറി ടി.വി. പ്രദീപ്കുമാര്‍, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ കെ. ഉണ്ണികൃഷ്ണപിള്ള, ക്ലീന്‍ സിറ്റി മാനേജര്‍ എ.ഹബീബ് എന്നിവര്‍ പ്രസംഗിച്ചു. തീര്‍ത്ഥാടകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിശ്രമകേന്ദ്രത്തില്‍ വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ ഉണ്ട്. ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...