ശ്രീലങ്ക മന്ത്രിസഭാ രൂപീകരണം നാളെ

For full experience, Download our mobile application:
Get it on Google Play

കൊളംബോ : ശ്രീലങ്കയിൽ ചരിത്രവിജയം നേടിയ ഇടതുസഖ്യമായ ദേശീയ ജനശക്തി മുന്നണി (എൻപിപി) പുതിയ പ്രധാനമന്ത്രിയെയും കാബിനറ്റ്‌ മന്ത്രിമാരെയും പ്രഖ്യാപിച്ച്‌ തിങ്കളാഴ്‌ച മന്ത്രിസഭ രൂപീകരിക്കും. ഭരണച്ചെലവ്‌ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാബിനറ്റ്‌ മന്ത്രിമാരുടെ എണ്ണം 25ൽ താഴെയായി ചുരുക്കുമെന്ന്‌ എൻപിപി വക്താവ്‌ ടിൽവിൻ സിൽവ പറഞ്ഞു. ശ്രീലങ്കൻ ഭരണഘടന പ്രകാരം കാബിനറ്റ്‌ മന്ത്രിമാരുടെ എണ്ണം മുപ്പതിൽ താഴെയും സഹമന്ത്രിമാരുടെ എണ്ണം നാൽപ്പത്‌ കവിയരുതെന്നുമാണ്‌. അനാവശ്യ ചെലവുകൾ ഒഴിവാക്കി കാര്യക്ഷമമായ ഭരണസംവിധാനം രൂപീകരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സിൽവ പറഞ്ഞു. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നേടിയാണ്‌ എൻപിപി ശ്രീലങ്കൻ പാർലമെന്റിൽ ആധിപത്യമുറപ്പിച്ചത്‌. ശ്രീലങ്കയുടെ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ആദ്യമായാണ്‌ ഏതെങ്കിലും പാർടിക്കോ സഖ്യത്തിനോ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ലഭിക്കുന്നത്‌. ആകെ പോൾ ചെയ്‌ത വോട്ടിന്റെ 61.56 ശതമാനം എൻപിപി സഖ്യം നേടി. 2010ൽ മുൻ പ്രസിഡന്റ്‌ മഹിന്ദ രജപക്‌സയുടെ പാർടി നേടിയ 60.33 ശതമാനം വോട്ടാണ്‌ ഇതുവരെയുള്ള റെക്കോഡ്‌. 2020ൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ രജപക്‌സെയുടെ നേതൃത്വത്തിലുള്ള പിപ്പിൾസ്‌ ഫ്രീഡം അലയൻസ്‌ 145 സീറ്റ്‌ നേടിയിരുന്നു. അന്ന്‌ എൻപിപിക്ക്‌ മൂന്ന്‌ സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. ശ്രീലങ്കയിൽ കഴിഞ്ഞ സെപ്‌തംബറിൽ നടന്ന തെരഞ്ഞെടുപ്പിലാണ്‌ കമ്യൂണിസ്റ്റ്‌ നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. സെപ്‌തംബർ 23ന്‌ അധികാരമേറ്റ ദിസനായകെ ഒരു ദിവസത്തിനുശേഷം പാർലമെന്റ്‌ പിരിച്ചുവിട്ട്‌ ജനവിധിക്ക്‌ കളമൊരുക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....