നഷ്ടപ്പെട്ട പണവും രേഖകളും ഉടമയ്ക്ക് കൈമാറി ചെങ്ങന്നൂർ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : റോഡിൽ ചിതറിക്കിടന്ന പണവും രേഖകളും നഗരസഭാ കൗൺസിലർ ഉടമയ്ക്ക് കൈമാറി മാതൃകയായി. ചെങ്ങന്നൂർ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരിയും ഭർത്താവ് പി.ആർ. രാജനും ആറന്മുളയിൽ പോയി മടങ്ങിവരുന്ന വഴിയാണ് ചെങ്ങന്നൂർ – കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ ഉഷ നേഴ്‌സിംഗ് ഹോമിന് മുൻവശത്ത് നോട്ടുകൾ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂട്ടർ നിറുത്തി നോട്ടുകളും രേഖകൾ അടങ്ങിയ പേഴ്‌സും പോസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. 500 ന്റെയും 100 ന്റെയും നോട്ടുകൾ റോഡിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുകയായിരുന്നു.

രേഖകളിലെ ഫോൺ നമ്പർ നോക്കി വിളിച്ചറിയിച്ചതനുസരിച്ച് സ്റ്റേഷനിൽ എത്തിയ ഉടമ പുത്തൻകാവ് ബഥേൽ ഹൗസിൽ ബി.എസ് മാത്യുവിന് 9333 രൂപ, എ.ടി.എം കാർഡ്, ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ പേഴ്‌സ് കുമാരി പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഉടമ മാത്യുവിന് കൈമാറി. ടൗണിൽ നിന്ന് പുത്തൻകാവിലുള്ള വീട്ടിലേയ്ക്ക് സ്‌കൂട്ടറിൽ പോകുന്ന വഴി മാത്യുവിന്റെ പക്കൽ നിന്ന് രൂപയും രേഖകളും അടങ്ങിയ പേഴ്‌സ് അബദ്ധത്തിൻ റോഡിൽ വീണുപോവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...