ശബരമല ഭക്തര്‍ക്ക് ഇനി എളുപ്പത്തില്‍ അയ്യനെ കാണാനെത്താം ; ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കേരളത്തിന് സന്തോഷ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ചെങ്ങന്നൂര്‍-പമ്പ പുതിയ റെയില്‍വേ പാത 2025-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. ഇതിന് മുന്നോടിയായി ചെങ്ങന്നൂര്‍ പമ്പ റെയില്‍വേ പാതയുടെ സര്‍വേ ആരംഭിച്ചു. 77 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ പ്രാരംഭ പ്രവര്‍ത്തനമായ സര്‍വേയാണ് ആരംഭിച്ചത്. ഇന്ത്യയിലെ പ്രധാന 52 റെയില്‍വേ സ്റ്റേഷനുകളില്‍ 17,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളത്തിന് സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 300 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്.

2025-ല്‍ പദ്ധതി പൂര്‍ത്തിയാക്കും. റെയില്‍വേ പാതയുടെ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം പാത ഭൂമിയിലൂടെയാണോ ഉയര്‍ത്തിയാണോ എന്ന് തീരുമാനിച്ച് നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പത്തോളം പിസെസ് അംഗങ്ങള്‍ക്കൊപ്പമാണ് പി.കെ കൃഷ്ണദാസ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. വിപ്ലവകരമായ വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍വേ പാതയ്ക്ക് പച്ചക്കൊടി കാണിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....