അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനം ഉറപ്പാക്കാന്‍ സേവനകേന്ദ്രം സജ്ജീകരിച്ച് ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമുദായ അംഗങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍കൈ എടുക്കുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി, പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സമുദായ അംഗങ്ങള്‍ക്ക് ചികിത്സാ ധനസഹായങ്ങള്‍, ഭവനനിര്‍മ്മാണ വായ്പകള്‍, പിന്നോക്ക ക്ഷേമകോര്‍പ്പറേഷനില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം, സര്‍ക്കാര്‍ ഇതര സേവനങ്ങള്‍ സമുദായങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ സേവനകേന്ദ്രം എസ്.എന്‍.ഡി.പി.യൂണിയന്‍ ആഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

1556-ാം നമ്പര്‍ കോടുകുളഞ്ഞികരോട് ശാഖാ ആഡിറ്റോറിയത്തില്‍ കൂടിയ എസ്.എന്‍.ഡി.പി യൂണിയന്‍ വെണ്‍മണി മേഖലാ സമ്മേളനത്തില്‍ വെച്ചാണ് പദ്ധതികള്‍ വിശദീകരിച്ചത്. യൂണിയന്‍ അഡ്.കമ്മറ്റി ചെയര്‍മാന്‍ അനില്‍ അമ്പാടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം പദ്ധതി വിശദീകരിച്ചു. അഡ്.കമ്മറ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, കെ.ആര്‍ മോഹനന്‍, എം.പി സുരേഷ്, പുന്തല ശാഖാ പ്രസിഡന്റ് വി.എന്‍ സുകു, വെണ്‍മണി ശാഖാ സെക്രട്ടറി പി.ജി മോഹനന്‍, ചെറുവല്ലൂര്‍ ശാഖാ സെക്രട്ടറി അമ്പിളി ശശി, കൊഴുവല്ലൂര്‍ ശാഖാ കണ്‍വീനര്‍ രവീന്ദ്രന്‍.കെ,

കോടുകുളഞ്ഞികരോട് ശാഖാ വൈസ് പ്രസിഡന്റ് രമണി കാര്‍ത്തികേയന്‍, സെക്രട്ടറി ദേവദാസന്‍, വനിതാസംഘം യൂണിയന്‍ കോഡിനേറ്റര്‍ ശ്രീകലാ സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് ദേവദാസ്, വൈസ് പ്രസിഡന്റ് ഷോണ്‍ മോഹന്‍ എന്നിവരും പ്രസംഗിച്ചു. യൂണിയന്‍ അഡ്.കമ്മറ്റി അംഗം മോഹനന്‍ കൊഴുവല്ലൂര്‍ സ്വാഗതവും കോടുകുളഞ്ഞി ശാഖാ പ്രസിഡന്റ് വി.എസ് സജികുമാര്‍ കൃതഞ്ജതയും പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ യൂണിയന്‍ അതിര്‍ത്തിയിലുള്ള സമുദായ അംഗങ്ങള്‍ക്ക് ഇരുപത് ലക്ഷത്തില്‍പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ചികിത്സാ ധനസഹായനിധിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...