വള്ളികുന്നം : അമ്പതുവര്‍ഷം തുടര്‍ച്ചയായി ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയാകാന്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഊട്ടുപുര ചാരിറ്റബിള്‍ സൊസൈറ്റി നിര്‍ധന കുടുംബത്തിന് നല്‍കിയ വീടിന്‍റെ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഉമ്മന്‍ചാണ്ടി വീടിന്‍റെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ഊട്ടുപുര ചെയര്‍മാന്‍ മഠത്തില്‍ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖൃപ്രഭാഷണം നടത്തി. പി.സി വിഷ്ണുനാഥ് എം.എല്‍.എ ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു..