ശബരിമല കീഴ്ശാന്തിയെയും (ഉള്‍ക്കഴകം) പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് മേല്‍ശാന്തിമാരെയും തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

സന്നിധാനം : ശബരിമല കീഴ്ശാന്തിയെയും (ഉള്‍ക്കഴകം) പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് മേല്‍ശാന്തിമാരെയും തെരഞ്ഞെടുത്തു. ഉഷപൂജക്ക് ശേഷം അയ്യപ്പന്റെ സോപാനത്തിന് മുന്നിലാണ് നറുക്കെടുപ്പ് ചടങ്ങുകള്‍ നടന്നത്. എസ്.ഗിരീഷ് കുമാറാണ് ശബരിമല ഉള്‍ക്കഴകം ആയി തെരഞ്ഞെടുക്കപ്പെട്ടത്. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 6 ശാന്തിമാരുടെ പേരുകള്‍ എഴുതിയ കടലാസുകള്‍ പ്രത്യേകം തയാറാക്കിയ പാത്രങ്ങളില്‍ നിക്ഷേപിച്ച ശേഷം മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി പൂജിച്ചതിന് ശേഷം നറുക്കെടുപ്പിനായി എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ രണ്ടാമത്തെ നറുക്കിലൂടെയാണ് എസ്.ഗിരീഷ് കുമാര്‍ ശബരിമല ഉള്‍ക്കഴകം ആയി തെരഞ്ഞെടുക്കപ്പെട്ടത്.

കരുനാഗപ്പള്ളി ഗ്രൂപ്പിലെ തേവലക്കര ദേവസ്വത്തിലെ ശാന്തിക്കാരനാണ് എസ്.ഗിരീഷ് കുമാര്‍. തിരുവനന്തപുരം അരുമാനൂര്‍ സ്വദേശിയായ ആദില്‍ എസ്.പി എന്ന ബാലനാണ് നറുക്കെടുത്തത്. എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിജിലന്‍സ് ഓഫീസര്‍, അയ്യപ്പഭക്തന്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

പമ്പാ ക്ഷേത്രത്തിലെ ഉഷ പൂജകള്‍ക്ക് ശേഷമായിരുന്നു പമ്പയിലെ നറുക്കെടുപ്പ് നടപടികള്‍. ശ്രീകുമാര്‍ പി.കെ കുറുങ്ങഴക്കാവ് ദേവസ്വം ആറന്‍മുള, എസ്.എസ്.നാരായണന്‍ പോറ്റി അണിയൂര്‍ ദേവസ്വം ഉള്ളൂര്‍ എന്നിവരാണ് പമ്പാ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം സ്വദേശികളായ ശ്രീപാര്‍വണ, സ്വാതി കീര്‍ത്തി എന്നിവരാണ് പമ്പയില്‍ മേല്‍ശാന്തിമാരെ നറുക്കെടുത്തത്. അഞ്ച് പേരാണ് മേല്‍ശാന്തി ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പമ്പാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിജിലന്‍സ് ഓഫീസര്‍ എന്നിവര്‍ നറുക്കെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...