ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം ; സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കണം – ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ദേ​ശ കുത്ത​ക​ക​ളെ വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ന്റെ  ക​ട​ല്‍ തീ​രം വി​ല്‍​ക്കാ​നു​ള്ള ശ്ര​മം ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. എ​ന്നി​ട്ട് തെ​ളി​വു​ക​ള്‍ വന്ന​പ്പോ​ള്‍ കൂ​ടു​ത​ല്‍ ക​ള്ള​ങ്ങ​ള്‍ മെ​ന​യു​ക​യാ​ണ്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. മുഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​തെ​ന്ന് ഇ​എം​സി​സി പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​യും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ധാ​ര​ണാ​പ​ത്രത്തി​ന്റെ  ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ല്‍ വ്യ​വ​സാ​യ വ​കു​പ്പി​ന്റെ  ധാ​ര​ണാ​പ​ത്ര​വും റ​ദ്ദാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. മ​ത്സ്യ​സം​സ്ക​ര​ണ​ത്തി​നാ​യി പ​ള്ളി​പ്പു​റ​ത്ത് ന​ല്‍​കി​യ നാ​ലേ​ക്ക​ര്‍ തിരി​കെ വാ​ങ്ങ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​തി​ച്ച മ​ന്ത്രി​യാ​ണ് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് മ​ന്ത്രി​യും സ​ര്‍​ക്കാ​രും മാ​പ്പ് പ​റ​യേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. ഇ​തി​നെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ണി​നി​ര​ത്തി സ​മ​രം ശ​ക്ത​മാ​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന 27ന് ​ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ന് യു​ഡി​എ​ഫ് പൂര്‍ണ്ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...