ആദിവാസികള്‍ ഹിന്ദുക്കളല്ല ; വിവാദ പരാമര്‍ശവുമായി ഹേമന്ദ് സോറന്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ആദിവാസികള്‍ ഒരിക്കലും ഹിന്ദുക്ക​ളല്ലെന്നും ഇനിയൊട്ട്​ ആകാന്‍ സാധിക്കില്ലെന്നുമുള്ള ഝാര്‍ഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറ​ന്റെ പ്രസ്​താവനയെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസം നടന്ന ഹാര്‍വഡ്​ യൂണിവേഴ്​സിറ്റി ഇന്ത്യന്‍ വാര്‍ഷിക  സമ്മേളനത്തിലായിരുന്നു പരാമര്‍ശം. പരിപാടിയില്‍ പ്രഭാഷകനായി എത്തിയ സോറ​ന്റെ പ്രസംഗത്തിന്  ശേഷം ചോദ്യോത്തര വേളയില്‍ ആദിവാസികളും ഗോത്രവര്‍ഗക്കാരും ഹിന്ദുക്കളാണോ എന്ന ഒരാളുടെ ചോദ്യത്തിന്​ നല്‍കിയ മറുപടിയാണ്​ വിവാദമുയര്‍ത്തിയത്​.

ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്​. അതുകൊണ്ടാണ്​ അവര്‍ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്​. 32 ഗോ​ത്ര വര്‍ഗ വിഭാഗങ്ങളുണ്ട്​ നമ്മുടെ സംസ്​ഥാനത്ത്​. പക്ഷേ ഝാര്‍ഖണ്ഡില്‍ നമ്മുടെ ഭാഷയും സംസ്​കാരവും ​പ്രോല്‍സാഹിപ്പിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല – സോറന്‍ പറഞ്ഞു. അടുത്ത കാനേഷുമാരിയില്‍ ഇവര്‍ക്കായി പ്രത്യേക കോളം നല്‍കാന്‍ കേന്ദ്രത്തോട്​ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു. അതുവഴി അവര്‍ക്ക്​ സ്വന്തം പാരമ്പര്യവും സംസ്​കാരവും നിലനിര്‍ത്താനാകും.

പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുകയാണ്​. 3.24 കോടി ആദിവാസികള്‍ രാജ്യത്തുണ്ട്​. ഝാര്‍ഖണ്ഡില്‍ 26 ശതമാനവും ആദിവാസികളാണ്​. താന്‍ ഒരു ആദിവാസി ആയിട്ടും മുഖ്യമന്ത്രി പദത്തിലെത്തിയത്​ ഒട്ടും എളുപ്പമായിരുന്നില്ലെന്നും ഝാര്‍ഖണ്ഡ്​ മുക്​തി മോര്‍ച്ച അധ്യക്ഷന്‍ കൂടിയായ സോറന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...