അപകീര്‍ത്തികരമായ പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പു പറയണം ; ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയ ബിജു രമേശ് അത് പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു. മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ അഡ്വ ടി അസഫ് അലി വഴിയാണ് നോട്ടീസ് നല്‍കിയത്. അമ്പത് വര്‍ഷമായി നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന ഒരാളാണ് താനെന്ന് വക്കീല്‍ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.

ബിജു രമേശിന്റെ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. ആയതിനാല്‍ പ്രസ്‌തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നല്‍കിയ 164 മൊഴിക്കൊപ്പം ഹാജരാക്കിയ സി ഡിയിലും തനിക്കെതിരെ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജു രമേശ് സമര്‍പ്പിച്ച ഈ സി ഡി വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ബിജു രമേശ് ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്‌താ‌വന അപകീര്‍ത്തികരമാണ്. ഈ പ്രസ്‌താവന പൂര്‍ണമായും പിന്‍വലിച്ച്‌ മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ചെന്നിത്തലയുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...