എക്സിറ്റ് പോളില്‍ വിശ്വാസമില്ല, യു.ഡി.എഫ് വന്‍ വിജയം നേടും – ചെന്നിത്തല ; കേരളത്തില്‍ തുടര്‍ഭരണം – എ. വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വേകള്‍ ജനവികാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ല. യു.ഡി.എഫ് വന്‍ വിജയം നേടും. ലോക്സഭ തെരഞ്ഞെടുപ്പിലും എക്സിറ്റ് പോള്‍ എതിരായിരുന്നു. ഫലം വന്നപ്പോള്‍ യു.ഡി.എഫിന് വന്‍ നേട്ടമുണ്ടായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഭരണത്തുടര്‍ച്ച കേരളം ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ വികാരം സര്‍വേകള്‍ പ്രതിഫലിപ്പിച്ചില്ല. കേരളത്തില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ ഭരണമുണ്ടാകും. പരാജിതന്റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ എല്‍.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ ലഭിക്കും. തുടര്‍ഭരണം വന്നാല്‍ യു.ഡി.എഫ് തകരുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...