മുഖ്യമന്ത്രി ശബരിമല വിശ്വാസികളെ കബളിപ്പിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തിക്കൂടേ? : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ശബരിമല വിഷയത്തിലെ കബളിപ്പിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ത്തികൂടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. വിശ്വാസികളെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പിണറായിക്ക് അന്തസുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് പറഞ്ഞ് മാപ്പു ചോദിക്കണം. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാ മതില്‍ കെട്ടിയത് തെറ്റായിപ്പോയെന്ന് പറയണം. നവോത്ഥാന നായകന്‍റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസ സമൂഹത്തെ വഞ്ചിച്ച സര്‍ക്കാറിനെ മുന്നോട്ടു പോകാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും ശബരിമല വിഷയം ജനങ്ങളുടെ മുമ്പിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ വ്യക്തമാണ്. മുഖ്യമന്ത്രി എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ നിലനില്‍ക്കുകയാണ്. സി.പി.എം- ബി.ജെ.പി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നു.

കോണ്‍ഗ്രസ് ആണ് നേമത്ത് ബി.ജെ.പിയെ നേരിടാന്‍ കെ. മുരളീധരനെ നിര്‍ത്തിയിട്ടുള്ളത്. പുലിമടയില്‍ പോയി പുലിയെ നേരിടാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ കഴിയൂവെന്നും ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...