സി.പി.എം – ബി.ജെ.പി കൂട്ടുകെട്ടിനുള്ള സാധ്യത തള്ളിക്കളയാനാകില്ല : പി.പി മുകുന്ദന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുതിര്‍ന്ന ബി.ജെപി നേതാവ് പി.പി മുകുന്ദന്‍. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞത്​ വെറുതെയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.​

രണ്ട്​ മണ്ഡലങ്ങളില്‍ മത്സരിക്കുകയും ഹെലികോപ്​ടറില്‍ യാത്ര ​ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍റെ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു പി.പി. മുകുന്ദന്‍ ഇക്കാര്യങ്ങള്‍ വ്യക്​തമാക്കിയത്​.

”അയാള്‍ (ബാലശങ്കര്‍) അങ്ങനെ വെറുതെ പറയും എന്ന്​ തോന്നുന്നില്ല. ഒരുമാസമായി ​ചെങ്ങന്നൂരില്‍ പ്രവൃത്തിക്കുന്ന അ​ദ്ദേഹത്തിന്​ ഇതുസംബന്ധിച്ച്‌​ എന്തെങ്കിലും തെളിവ്​ കിട്ടിയിട്ടുണ്ടാകും. എന്തായാലും അതേക്കുറിച്ച്‌​ അന്വേഷിക്കണം. ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാ​ണെങ്കില്‍ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത്​ കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇതിപ്പോള്‍​ ആവശ്യമില്ലാത്ത ഒരു ചര്‍ച്ചക്ക്​ ഇടവരുത്തുന്നു എന്ന്​ മാത്രമാണ്​ തോന്നുന്നത്​”. ഉത്തരേന്ത്യന്‍ സ്​റ്റൈലില്‍ കേരളത്തില്‍ ഭരണം പിടിച്ചെടുക്കാന്‍ ഉന്നത ചിന്ത വേണം എന്ന തോന്നലില്‍ ഉന്നതത്തില്‍ പോകാനായിരിക്കും കെ. സുരേ​ന്ദ്രന്‍ ഹെലികോപ്​ടറില്‍ പോകുന്നത്.

സൗകര്യങ്ങള്‍ കൂടുമ്പോള്‍ വന്ന വഴി മറക്കാന്‍ പാടില്ലെന്നു മുകുന്ദന്‍ പരിഹസിച്ചു. കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയതെയും മുകുന്ദന്‍ വിമര്‍ശിച്ചു. നല്ല വ്യക്​തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത്​ സമയത്താണോ അസുഖം വരുന്നത്​ അത്​ കണ്ട്​ ചികിത്സിക്കണം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധ പൂര്‍വം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ കഷ്​ടപ്പെട്ട്​ പ്രവൃത്തിക്കുന്ന പ്രവര്‍ത്തകരുടെ ശാപം ഏല്‍ക്കുന്ന പ്രസ്​ഥാനമായി പാര്‍ട്ടി മാറും. നേമത്ത്​ തനിക്ക്​ കിട്ടിയ നിഷ്​പക്ഷ വോട്ട്​ കുമ്മനത്തിന്​ കിട്ടില്ലെന്ന്​ ഒ. രാജഗോപാല്‍ പറഞ്ഞത് ​തമാശയായി കണക്കാക്കിയാല്‍ മതി. അത്​ കാര്യമാക്കേണ്ട കാര്യമില്ല. നേരത്തെ രാമനും കൃഷ്​ണനുമുള്ളതിനാല്‍ പി. ശ്രീരാമകൃഷ്​ണന്​ വോട്ടുചെയ്യുന്നുവെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ കണ്ടാല്‍ മതി.

നേതാക്കള്‍ വ്യത്യസ്​ത അഭിപ്രായം പറയരുത്​. ലീഗിനെ ചേര്‍ക്കാം എന്ന്​ ഒരു​ സ്റ്റേജില്‍ ഒരാള്‍ പറയുന്നു, ചേര്‍ക്കാന്‍ പാടില്ലെന്ന്​ അതേ സ്​റ്റേജില്‍ മറ്റൊരാള്‍ പറയുന്നു. ഇ. ശ്രീധരനെ മുഖ്യമന്ത്രിയാക്കാമെന്ന്​ ഒരിക്കല്‍ പറയുന്നു. പറ്റില്ലെന്ന്​ മറ്റൊരിക്കല്‍ പറയുന്നു. ഇങ്ങനെ ആലോചനയില്ലാതെ വ്യത്യസ്​ത അഭിപ്രായം പറയാന്‍ പാടില്ല. സ്​ഥാനമല്ല, പ്രസ്​ഥാനമാണ്​ വലുത്​. ”സ്​ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നു ചിലര്‍” എന്ന ചൊല്ല്​ കേട്ടിട്ടില്ലേ? പി.പി മുകുന്ദന്‍ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...