രാജി വെയ്ക്കില്ലെന്ന് വിജയമ്മ ഫിലേന്ദ്രന്‍ ; സിപിഎമ്മിനെ കുടുക്കിലാക്കി ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : രാജിവെയ്ക്കണമെന്ന പാര്‍ട്ടി നിര്‍ദേശം കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ഭരിക്കുന്ന ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ബിജെപി പിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പാടില്ലെന്ന സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് വിജയമ്മ രാജിവെയ്ക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത്. അതേസമയം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ചെന്നിത്തല ലോക്കല്‍ കമ്മിറ്റി ഇന്ന് യോഗം ചേരും.

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സ്ഥാനം രാജിവെയ്ക്കില്ലെന്ന് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ പറഞ്ഞു. ചെന്നിത്തലയില്‍ പട്ടിക ജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. 18 അംഗ ഭരണ സമിതിയില്‍ യുഡിഎഫിനും ബിജെപിയ്ക്കും ആറുവീതവും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്.ഒരു സ്വതന്ത്രനുമുണ്ട്. ബിജെപിയ്ക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി വനിത പ്രതിനിധികളുള്ളത്. ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസ് എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം വേണ്ടെന്ന നിര്‍ദേശം വിജയമ്മയെയും ലോക്കല്‍ കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ട്. സ്ഥാനം രാജിവയ്ക്കില്ലെന്ന് വിജയമ്മയും അനൗദ്യോഗികമായി നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം വിജയമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ചെന്നിത്തല ലോക്കല്‍ കമ്മിറ്റി യോഗം ജില്ലാഏരിയ നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകിട്ട് ചേരും. മറ്റു സ്ഥലങ്ങളില്‍ പാലിക്കപ്പെട്ട നിര്‍ദേശം ചെന്നിത്തലയില്‍ നടപ്പാക്കാന്‍ പറ്റാത്തത് സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...