വയനാട് :കോണ്‍ഗ്രസിന്‍റെ ഐശ്വര്യ കേരളയാത്ര കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എ.കെ. ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിന്റെ യാത്രയെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരുടെ അദാലത്തുകളിലാണ് കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം ചലച്ചിത്ര താരങ്ങളുടെ ആവശ്യപ്രകാരമാണ് പുരസ്കാര വിതരണത്തെക്കുറിച്ച് പ്രതികരിച്ചത്. പുരസ്കാര ജേതാക്കളെ അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഐശ്വര്യ കേരളയാത്ര കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞത്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണസ്ഥലവും റെഡ്സോണ്‍ ആക്കുമെന്നും ചെന്നിത്തല പറഞ്ഞു.