തിരുവനന്തപുരം: മെഡിസെപ് പട്ടികയിലുള്ളത് അധികവും കണ്ണാശുപത്രികളെന്ന് രമേശ് ചെന്നിത്തല. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന മെഡികല്‍ റി ഇമ്പോഴ്സ്മെന്റ് നിര്‍ത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ പറഞ്ഞു. ‘ജീവനക്കാരുമായി പലതവണ ചര്‍ച ചെയ്തു. എന്നാലും ചിലകാര്യങ്ങളില്‍ ആശങ്കകളുണ്ട്. എംപാനല്‍ ചെയ്യാത്ത ആശുപത്രിയിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.
മെഡിസെപ് പട്ടികയിലുള്ളത് അധികവും കണ്ണാശുപത്രികള്‍ : രമേശ് ചെന്നിത്തല
RECENT NEWS
Advertisment