തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല. ഖാര്‍ഗേക്കായി വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ഗുജറാത്ത്, മഹാരാഷ്ട്ര,ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. കെ സുധാകരന്‍, വി ഡി സതീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ നേരത്തെ ഖാര്‍ഗെയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.
ശശി തരൂരിനെ എതിര്‍ത്തിട്ടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തന പരിചയം പരിഗണിച്ചാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും ഗാര്‍ഗേക്ക് തന്നെയാണ്. തരൂര്‍ മൂന്ന് തവണ പാര്‍ലമെന്റേറിയനായിരുന്നു. അദ്ദേഹത്തെ കേന്ദ്രമന്ത്രിയുമാക്കി. ഇതൊക്കെ സംസ്ഥാനത്തെ നേതാക്കളുടെ കൂടി പിന്തുണയോടെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





























