എംഎൽഎ സ്ഥാനം രാജിവെക്കാൻ ചെന്നിത്തല ? രാഹുൽ ഗാന്ധിയെ സന്നദ്ധത അറിയിച്ചതായി സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഹരിപ്പാട് എംഎൽഎ സ്ഥാനം രാജിവെക്കാനൊരുങ്ങി മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെന്ന് സൂചന . മുഖ്യമന്ത്രി പദം ലഭിക്കാത്തതിലുള്ള കടുത്ത അതൃപ്തി അദ്ദേഹം രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിച്ചതയാണ് റിപ്പോർട്ട്. തനിക്ക് ഇനിയും അവഗണന സഹിക്കാനാവില്ലെന്നും എംഎൽഎ സ്ഥാനം രാജിവെക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയതായാണ് വിവരം.

എംഎൽഎ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് രാജിക്കത്ത് തയ്യാറാക്കാൻ ചെന്നിത്തല തന്റെ ഓഫീസിന് നിർദ്ദേശം നൽകിയെന്നും സൂചനകൾ ഉണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സതീശന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പരസ്യമായി പ്രതികരിച്ചു. എന്നാൽ ഉൾപ്പാർട്ടി ചർച്ചകളിൽ അദ്ദേഹം കടുത്ത പ്രതിഷേധത്തിലാണ്. ആഭ്യന്തര വകുപ്പ് നൽകുകയാണെങ്കിൽ ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. കൂടാതെ, തന്റെ വിശ്വസ്തരായ ജ്യോതികുമാർ ചാമക്കാല, അൻവർ സാദത്ത്, ടി.ജെ. വിനോദ് എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...