Thursday, April 18, 2024 11:01 pm

‘എകെജി സെന്റര്‍ വഞ്ചനയുടെ സ്മാരകം’ ചെറിയാന്‍ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്ററിനെ വഞ്ചനയുടെ സ്മാരകം എന്ന് വിശേഷിപ്പിച്ച്‌ മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. 1977 ല്‍ ഇംഎഎസിന്റെ അഭ്യര്‍ത്ഥന പ്രകാരം അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിയാണ് ഭൂമി കൈമാറിയത്. 1987 ല്‍ എകെ.ജി സെന്റര്‍ കേരള സര്‍വകലാശാലയുടെ ഭൂമിയടക്കം കയ്യേറിയെന്നും പരിശോധനയില്‍ ഇത് തെളിഞ്ഞതാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

Lok Sabha Elections 2024 - Kerala

ഗവേഷണ സ്ഥാപനം എന്ന പേരില്‍ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും എകെജി സെന്റര്‍ ഇളവു നേടിയിരുന്നു. എകെജി സെന്റര്‍ ക്രമക്കേടുകള്‍ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി. എ.കെ ആന്റണിയും കെ .കരുണാകരനും ചേര്‍ന്നാണ് വിവാദങ്ങള്‍ അവസാനിപ്പിച്ചതെന്നും ചെരിയാന്‍ ഫിലിപ്പ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദേഹത്തിന്റെ പ്രസ്താവന.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എ കെ ജി സെന്റര്‍ ഒരു വഞ്ചനയുടെ സ്മാരകമാണ്.
1977 ല്‍ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സര്‍ക്കാര്‍ നല്‍കിയ 35 സെന്റ് ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് സ്ഥാപിച്ച സി പി എം നേതൃത്വം സര്‍ക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തത്. പൗരപ്രമുഖര്‍ അടങ്ങിയ എകെജി സ്മാരക കമ്മറ്റിയുടെ പേരില്‍ നല്‍കിയ ഭൂമി ക്രമേണ പാര്‍ട്ടി നേതാക്കള്‍ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറി.

സര്‍ക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരെ കേസ് കൊടുക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ച ശേഷമാണ് എകെജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയത്. ഇഎംഎസിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച്‌ പഠന കേന്ദ്രത്തിന് വേണ്ടി മാത്രമാണ് റവന്യൂ വകുപ്പിന്റെ 15 സെന്റും കേരള യൂണിവേഴ്‌സിറ്റിയുടെ 20 സെന്റും അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി അനുവദിച്ചത്.
1977 ല്‍ എ കെ ജി സ്മാരക കമ്മറ്റിയുടെ രൂപീകരണത്തിന് ഇഎംഎസ് വിളിച്ചു കൂട്ടിയ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. കുന്നുകുഴിയിലെ വീട്ടിലേക്ക് എന്നും നടന്നു പോകുന്ന വഴിയിലെ പഴയ ഗ്യാസ് ഹൗസ് നിന്നിരുന്ന സ്ഥലം ഞാനാണ് നിര്‍ദ്ദേശിച്ചത്.

1987 ല്‍ എ കെ.ജി സെന്റര്‍ യൂണിവേഴ്‌സിറ്റിയുടെ എട്ട് സെന്റ് ഭൂമി അനധികൃതമായി കയ്യേറിയതായി ചില മാധ്യമങ്ങളില്‍ ആരോപണമുണ്ടായി. ഇക്കാര്യം യൂണിവേഴ്‌സിറ്റി സെനറ്റില്‍ ഞാന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഭൂമി അളന്നപ്പോള്‍ അധികമുണ്ടെന്ന് കണ്ടെത്തി. ഗവേഷണ സ്ഥാപനം എന്ന പേരില്‍ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവു നേടിയിരുന്നു. എകെജി സെന്റര്‍ ക്രമക്കേടുകള്‍ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി.
ഇതിനിടെ ദില്ലിയില്‍ വെച്ച്‌ ഇ എം എസിനെ കണ്ടപ്പോള്‍ വിശ്വാസപൂര്‍വ്വം അദ്ദേഹം എന്നോടു പറഞ്ഞ കാര്യങ്ങള്‍ എകെ ആന്റണി, കെ.കരുണാകരന്‍ എന്നിവരെ ധരിപ്പിച്ചു. എകെജിയോടും ഇഎംഎസിനോടും ആദരവു പുലര്‍ത്തിയിരുന്ന അവരും കെപിസിസിയും രാഷ്ട്രീയ മാന്യതയുടെ പേരിലാണ് വിവാദം അവസാനിപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശ്ശൂര്‍ പൂരം ; രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക സ്‌റ്റോപ്പ്

0
തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം പ്രമാണിച്ച് രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക...

ലോക്‌സഭ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 42 കേസുകള്‍

0
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത്...

സഹകരണ സംഘത്തിൽ ക്രമക്കേട് ; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡിൽ

0
കോട്ടയം : സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം...

ഭക്ഷണം വാങ്ങാനെത്തിയപ്പോൾ അൽഫഹം ആസ്വദിച്ച് കഴിക്കുന്ന എലി ; പിന്നാലെ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ...

0
തൃശൂർ: ഹോട്ടലിൽ ഉപഭോക്താക്കൾക്ക് കഴിക്കാനായി ഉണ്ടാക്കി വെച്ചിരുന്ന അൽ ഫഹം എലി...