പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സ്വന്തം നാട്ടിലെ പാര്‍ട്ടി സമരങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കും : സിപിഎം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സിപിഎം മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളിലെ പാര്‍ട്ടി നോമിനികളുടെ പ്രവര്‍ത്തനത്തില്‍ ഇനി എകെജി സെന്ററിന്റെ നേരിട്ടുള്ള നിയന്ത്രണം. സ്റ്റാഫ് അംഗങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഒഴികെയുള്ളവരുടെ അംഗത്വം ഇനി എകെജി സെന്റര്‍ ബ്രാഞ്ചിലായിരിക്കും. ഇവരെ നാട്ടിലെ പാര്‍ട്ടി ഘടകങ്ങളില്‍നിന്ന് മാറ്റി. ഇതോടെ എകെജി സെന്ററിന് നേരിട്ടുള്ള ഇടപെടല്‍ മന്ത്രി ഓഫീസില്‍ നടപ്പാക്കാനാകും. എല്ലാ തീരുമാനവും പാര്‍ട്ടി അറിയുന്നുണ്ടെന്ന് ഉറപ്പിക്കാനാണ് ഇത്.

എല്ലാ മാസവും ഈ ബ്രാഞ്ച് കമ്മിറ്റിയുടെ യോഗം ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മന്ത്രിമാരുടെ വകുപ്പുകളിലെ വിവരങ്ങള്‍ സ്റ്റാഫ് അംഗങ്ങളില്‍ നിന്നു ശേഖരിക്കും. മന്ത്രി ഓഫീസിലെ വീഴ്ചകള്‍ കണ്ടെത്താനും അനിവാര്യമായ ഇടപെടല്‍ നടത്താനും കൂടിയാണ് ഇത്. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം സ്ഥിരമായി ചേരുന്ന അവസ്ഥയും വരും. പാര്‍ട്ടിക്ക് ഭരണത്തില്‍ കൂടുതല്‍ സ്വാധീനവും വരും.

കഴിഞ്ഞ ബ്രാഞ്ച് യോഗത്തില്‍ കോടിയേരി പങ്കെടുത്തിരുന്നു. സ്റ്റാഫ് അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി അംഗീകാരം നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ 26 പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളില്‍ 15 പേര്‍ വീതമാണ് പാര്‍ട്ടികളുടെ നോമിനികള്‍. സിപിഎം മന്ത്രിമാരുടെ സ്റ്റാഫില്‍ മിക്കവരും പാര്‍ട്ടി ലോക്കല്‍, ഏരിയ, ജില്ലാ കമ്മിറ്റികളില്‍ അംഗങ്ങളാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതാണ് എകെജി സെന്റര്‍ ബ്രാഞ്ചിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സ്വന്തം നാട്ടിലെ പാര്‍ട്ടി സമരങ്ങളിലും മറ്റും പങ്കെടുക്കുന്നത് ഒഴിവാക്കും. എകെജി സെന്റര്‍ ബ്രാഞ്ചിന്റെ കഴിഞ്ഞ യോഗത്തില്‍ കോടിയേരി ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...