യുവതിയുടെ വയറ്റില്‍ മരിച്ച നിലയില്‍ ഇരട്ടക്കുട്ടികളായിരുന്നുവെന്നു കുടുംബാംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മരിച്ച യുവതിയുടെ വയറ്റില്‍ മരിച്ച നിലയില്‍ ഇരട്ടക്കുട്ടികളായിരുന്നുവെന്നു കുടുംബാംഗങ്ങള്‍. പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താര്‍ സെറ്റില്‍മെന്റ് കോളനിയില്‍ അനിത (28) മരിച്ച കേസില്‍ ഭര്‍ത്താവ് കുറുന്താര്‍ ജ്യോതി നിവാസില്‍ എം. ജ്യോതിഷിനെ (31) ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വയസ്സുള്ള ആദ്യകുട്ടിക്ക് ജന്മനാല്‍തന്നെ ഹൃദയത്തിനു തകരാറുണ്ടായിരുന്നു. വിദഗ്ധ ചികിത്സ നല്‍കണമെന്നു ഡോക്ടര്‍മാര്‍ ജ്യോതിഷിനോട് നിര്‍ദേശിച്ചെങ്കിലും അക്കാര്യം ഭാര്യയെപ്പോലും അറിയിക്കാതെ മറച്ചുവെച്ചതായി അനിതയുടെ വീട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ രോഗം മൂര്‍ഛിച്ച്‌ ആ കുട്ടിയും മരണത്തോടു മല്ലടിക്കുന്ന അവസ്ഥയിലാണ്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ വേണ്ടതിനാല്‍ അതിനുള്ള ഓട്ടത്തിലാണ് ബന്ധുക്കള്‍. കുട്ടി ജനിച്ചപ്പോള്‍ തന്നെ ആറുമാസത്തിനുള്ളില്‍ വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ വിവരം അനിതയോടു പോലും മറച്ചു വെച്ചുവെന്നാണ് ആക്ഷേപം. ആദ്യ കുഞ്ഞ് ജനിച്ച്‌ അധികം വൈകാതെ ഭാര്യ വീണ്ടും ഗര്‍ഭിണിയായത് പുറത്തറിയാതിരിക്കാനും ഗര്‍ഭം അലസിപ്പിക്കാനും വേണ്ടി ചില ദ്രാവകങ്ങള്‍ ജ്യോതിഷ് ഭാര്യയ്ക്ക് നല്‍കിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

ഇതേ തുടര്‍ന്നാണ് യുവതിക്ക് വയറ്റില്‍ അണുബാധയുണ്ടായത്. വിദഗ്ധ ചികിത്സ നല്‍കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും യുവാവ് അനുസരിച്ചില്ല. 2 മാസത്തോളം കുഞ്ഞ് വയറ്റില്‍ കിടന്നതിനാല്‍ യുവതിക്കു ശരീരമാകെ അണുബാധയുണ്ടായി. ഭാര്യയെ ആശുപത്രിയില്‍ എത്തിച്ച ശേഷം യുവാവ് മുങ്ങി. ചികിത്സയ്ക്കായി പലരോടും പണം കടം വാങ്ങിയെങ്കിലും ആ പണം സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചു. ജൂണ്‍ 28നാണ് അനിത മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...