രാജ്യത്തെ ആദ്യ യൂറോപ്യന്‍ കോട്ടയുടെ ശേഷിപ്പുകള്‍ ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരത്ത് തെളിഞ്ഞുവന്നു

For full experience, Download our mobile application:
Get it on Google Play

ഫോര്‍ട്ട്കൊച്ചി : രാജ്യത്തെ ആദ്യ യൂറോപ്യന്‍ കോട്ടയുടെ ശേഷിപ്പുകള്‍ ഫോര്‍ട്ട്കൊച്ചി കടല്‍ത്തീരത്ത് തെളിഞ്ഞുവന്നു. കടല്‍ ഇറങ്ങിയതോടെയാണ് തീരത്ത് പുതഞ്ഞുകിടന്ന ഇമാനുവല്‍ കോട്ടയുടെ ചെങ്കല്ലില്‍ തീര്‍ത്ത അടിത്തറ തെളിഞ്ഞത്. മിഡില്‍ ബീച്ചില്‍ പീരങ്കി സ്ഥാപിച്ചതിന് എതിര്‍വശത്തെ തീരത്താണ് സംഭവം.

മൂന്നു വര്‍ഷം മുമ്പും കോട്ടയുടെ അടിത്തറ തെളിഞ്ഞു വന്നെങ്കിലും സംരക്ഷണ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് പിന്നീട് മണ്ണിനടിയില്‍ പുതഞ്ഞുപോയിരുന്നു. 1503ലാണ് കൊച്ചി രാജാവിന്റെ അനുമതിയോടെ പോര്‍ച്ചുഗീസുകാര്‍ കടല്‍ത്തീരത്ത് കോട്ട പണിതത്. അന്നത്തെ പോര്‍ച്ചുഗീസ് രാജാവായിരുന്ന ഇമാനുവലിനോടുള്ള ആദരസൂചകമായി ഇമാനുവല്‍ കോട്ടയെന്ന് നാമകരണം ചെയ‌്തു. കോട്ടയുടെ സംരക്ഷണത്തിനായി ഏഴ് കൊത്തളങ്ങളും പണിതിരുന്നു.

1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊച്ചി കൈക്കലാക്കിയപ്പോള്‍ കോട്ട ഡച്ചുകാര്‍ തകര്‍ത്തു തരിപ്പണമാക്കി. കോട്ടയുള്ള കൊച്ചി ഫോര്‍ട്ട്കൊച്ചിയായി അറിയപ്പെട്ട് സ്ഥലനാമമായി മാറി. ഫോര്‍ട്ട്കൊച്ചി കാണാനെത്തുന്ന വിദേശികള്‍ നാട്ടുകാരോട് ചോദിക്കുന്ന ചോദ്യമാണ് കോട്ട എവിടെയെന്നത്. കോട്ടയില്ലെങ്കിലും കോട്ടയുടെ തെളിഞ്ഞു വന്ന ഭാഗം കടലെടുക്കാതെ സംരക്ഷിച്ച്‌ ചരിത്രത്തിന്റെ നേര്‍കാഴ്ചയാക്കി മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...