കോണ്‍ഗ്രസ് വിശ്വാസികളുടെയും അവിശ്വാസികളുടെയും പാര്‍ട്ടി : ചെറിയാന്‍ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയെപ്പോലുള്ള വിശ്വാസികളുടെയും നെഹ്റുവിനെപ്പോലുള്ള മറ്റ് വിശ്വാസങ്ങളെ ആദരിക്കുന്ന അവിശ്വാസികളുടെയും പാര്‍ട്ടിയാണെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. എന്നാല്‍ നെഹ്റുവിയന്‍ സിദ്ധാന്തങ്ങളെ മറന്നതാണ് കോണ്‍ഗ്രസിന്‍റെയും ഭാരതത്തിന്‍റെയും അപചയത്തിനു കാരണമെന്നും രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്വവും നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരണമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കെ.പി.സി.സി നടത്തുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഡ്യയിലെ ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് നേട്ടങ്ങള്‍ സൃഷ്ടിക്കുവാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇതിനെതിരെ മതേതരത്വ ചേരി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും നെഹ്റുവിലേക്ക് മടങ്ങിവരണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം രാഹുല്‍ മാങ്കൂട്ടത്തില്‍, റോജി പോള്‍ ഡാനിയേല്‍, അബ്ദുള്‍ കലാം ആസദ്, അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, സിന്ധു അനില്‍, ജോണ്‍സണ്‍ വിളവിനാല്‍, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...